മണത്തണ: സി പി എം - കോൺഗ്രസ് പാർട്ടികളിൽ നിന്നായി ഇരുപതോളം പ്രവർത്തകർ ബിജെപി യിലെത്തി. മണത്തണയിൽ ചേർന്ന പി പി മുകുന്ദൻ അനുസ്മരണ സമ്മേളനത്തിലാണ് ഇവർ ബി ജെ പി മെമ്പർഷിപ്പ് എടുത്തത്. പുതുതായി പാർട്ടിയിൽ എത്തിയവരെ എൻ ഡി എ സംസ്ഥാന വൈസ് ചെയർമാൻ എ എൻ രാധാകൃഷ്ണൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിൽ നിന്നുള്ളവരാണ് ഇന്ന് ബിജെപിയിൽ എത്തിയത്.
CPM and Congress workers joined the BJP