കണ്ണൂർ: വാട്ട്സാപ്പ് വഴി ബന്ധപ്പെട്ട് ഓൺലൈൻ ഷെയർട്രേഡിംഗ് വഴി മികച്ച വരുമാനം ഉണ്ടാക്കാമെന്ന് പറഞ്ഞ് കണ്ണൂർ മട്ടന്നൂർ സ്വദേശിയായ ഡോക്ടറിൽ നിന്നും 4,43,20,000/- രൂപ തട്ടിയ കേസിൽ എറണാകുളം അറക്കപ്പടി സ്വദേശിയായ സൈനുൽ ആബിദിൻ (41) എന്നയാളെ കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അന്വേഷണസംഘം എറണാകുളത്ത് വച്ച് അറസ്റ്റ് ചെയ്തു.

ഷെയർട്രെഡിങ് നടത്തുന്നതിനായി പ്രതികൾ ഉൾപ്പെടുന്ന വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ പരാതിക്കാരനെക്കൊണ്ട് upstox എന്ന കമ്പനിയുടെ wealth profit പ്ലാൻ സ്‌കീമിലൂടെ വൻ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചു വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വാട്ട്സാപ്പ് വഴി യുള്ള നിർദേശങ്ങൾക്കനുസരിച് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ഓരോ തവണ ഇൻവെസ്റ്റ് നടത്തുമ്പോളും വ്യാജ ട്രേഡിങ്ങ് ആപ്പ്ളിക്കേഷനിൽ വലിയ ലാഭം കാണിക്കുകയും പരാതിക്കാരൻ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പല സാങ്കേതിക കാരണങ്ങളും പറഞ്ഞ് വീണ്ടും പണം വാങ്ങുകയും പിൻവലിക്കാൻ സാധിക്കാതെ വരികയും വന്നതോടെയാണ് ഇത് തട്ടിപ്പാണെന്ന് മനസിലായത്.
ചെന്നൈ സ്വദേശിയായ സെന്തിൽ കുമാർ എന്നയാളുടെ അക്കൗണ്ടിൽ വന്ന 44 ലക്ഷം രൂപ എടിഎം വഴിയും ഓൺലൈൻ ട്രാൻസാക്ഷൻ വഴിയും കൈകാര്യം ചെയ്തതും അക്കൗണ്ട് ട്രാൻസാക്ഷനുമായി ബന്ധപ്പെട്ട ഒടിപി ഷെയർ ചെയ്തിരുന്നതും ആബിദാണ്.കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളായ മഹബൂബാഷ ഫാറൂഖ്, റിജാസ് എന്നിവരെ പോലീസ് ചെന്നൈയിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു.
ആബിദിന്റെ പേരിൽ വിശാഖപട്ടണത്ത് ഒരു കേസുമുണ്ട്, മറ്റൊരു കേസിൽ കണ്ണൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യുകയും ശേഷം ജാമ്യം ലഭിച്ചതും ആണ്.കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര ജി എച്ച് ഐപിഎസ്ന്റെ നിർദ്ദേശപ്രകാരം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ . നിധിൻരാജ് പി ഐപിഎസ്ന്റെ മേൽനോട്ടത്തിൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ജേക്കബ് എം ടി, ഇൻസ്പെക്ടർ ഓഫ് പോലീസ് മഹേഷ് കണ്ടബേത്ത് എസ് ഐ പ്രജീഷ് ടി പി, എസ് ഐ(G) ഉദയകുമാർ, എ എസ് ഐ പ്രകാശൻ വി വി, എസ്.സി.പി.ഒ ജിതിൻ സി, സിപിഒ സുഡാൻ എന്നിവർ ഉൾപ്പെടുന്ന സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു.എസ് ഐ പ്രജീഷ് ടി പി, എ.എസ്.ഐ പ്രകാശൻ വി വി, എസ്.സി.പി.ഒ ജിതിൻ സി, സിപിഒ സുനിൽ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ എറണാകുളത്ത് വെച്ച് അറസ്റ്റ് ചെയ്തത്.
Onlinetrading