കോഫി ബോർഡ് പദ്ധതികളും ആനുകൂല്യങ്ങളും: കർഷക രജിസ്ട്രേഷൻ ക്യാമ്പയിൻ 16 - ന് വെള്ളമുണ്ടയിൽ.

കോഫി ബോർഡ് പദ്ധതികളും ആനുകൂല്യങ്ങളും: കർഷക രജിസ്ട്രേഷൻ ക്യാമ്പയിൻ 16 - ന് വെള്ളമുണ്ടയിൽ.
Sep 13, 2025 01:19 PM | By sukanya

കൽപ്പറ്റ: യുറോപ്യൻ യൂണിയൻ്റെ പുതിയ പുതിയ നിബന്ധനകൾ വയനാട്ടിലെ കർഷകരെ സാരമായി ബാധിക്കാതിരിക്കാൻ കോഫി ബോർഡ് നടപടികൾ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ഇന്ത്യാ കോഫി ആപ്പിൽ കർഷകർക്ക് രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കി . കർഷകർക്ക് ആപ്പിൽ രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്നതിനായി പ്രത്യേക ക്യാമ്പയിൻ തുടങ്ങി. എടവക , തൊണ്ടർനാട്, പടിഞാറത്തറ , വെള്ളമുണ്ട പഞ്ചായത്തുകളിലെ കർഷകർക്കായി പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പയിൻ ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വെള്ളമുണ്ട എട്ടേനാലിലെ സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലയിലെ നാല് കേന്ദ്രങ്ങളിൽ മാത്രമാണ് കോഫി ബോർഡിൻറെ നേതൃത്വത്തിൽ പ്രത്യേക കർഷക രജിസ്ട്രേഷൻ ക്യാമ്പയിൻ നടത്തുക. ഇതിൽ വാഴവറ്റയിലും പനമരത്തും കർഷക സെമിനാറും നടത്തിക്കഴിഞ്ഞു. വെള്ളമുണ്ട കൂടാതെ ഇനി ഒരിടത്ത് കൂടി മാത്രമേ പ്രത്യേക ക്യാമ്പയിൽ നടക്കാൻ സാധ്യതയുള്ളൂ. ബോർഡിന്റെ ക്യാമ്പയിൻ അവസാനിച്ചു കഴിഞ്ഞാൽ കർഷകർ സ്വമേധയാ ഇന്ത്യാ കോഫി ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടിവരും.

ആധാറുമായി ബന്ധിപ്പിച്ച നമ്പർ ഉള്ള മൊബൈൽ ഫോൺ ,ആധാർ കാർഡ് ,കൈവശ അവകാശ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നികുതി ചീട്ട്, ബാങ്ക് പാസ് ബുക്ക് എന്നിവയുമായി കർഷകർ എത്തണം. വനനശീകരണം നടത്തിയല്ല തോട്ടങ്ങളിൽ കൃഷി ചെയ്തിട്ടുള്ളത് എന്ന സത്യവാങ്മൂലം നൽകിയിട്ടില്ലെങ്കിൽ 2026 ജനുവരി ഒന്നു മുതൽ യൂറോപ്യൻ യൂണിയൻ ഇന്ത്യയിൽ നിന്ന് കാപ്പി കയറ്റുമതി ചെയ്യുന്നത് നിയന്ത്രിച്ചേക്കും. കർണാടകയിലെ കൂർഗ്,കേരളത്തിലെ ഇടുക്കി ,വയനാട് ജില്ലകളെയാണ് യൂറോപ്യൻ യൂണിയൻറെ നിബന്ധനകൾ സാരമായി ബാധിക്കുന്നത്.

ഇന്ത്യ കോഫി ആപ്പിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഇനിമുതൽ കോഫി ബോർഡിൻറെ സബ്സിഡികളും പദ്ധതികളും ആനുകൂല്യങ്ങൾക്കും ഈ രജിസ്ട്രേഷൻ ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. കർഷകർക്കുള്ള അറിയിപ്പുകളും ഇനി മുതൽ ഇന്ത്യ കോഫി ആപ്പു മുഖേനയായിരിക്കും. അതിനാൽ ഈ സൗകര്യം കർഷകർ പരമാവധി പ്രയോജന പ്പെടുത്തണമെന്ന് കോഫി ബോർഡ് ജോയിൻ്റെ ഡയക്ടർ ഡോ. എം. കറുത്തമണി അഭ്യർത്ഥിച്ചു. കേരള എഫ്.പി.ഒ. കൺസോർഷ്യം, കാർഷികോൽപ്പാദക കമ്പനികളായ വേ ഫാം, ടി ഫാം, കാർഷിക മേഖലയിലെ ഉൽപ്പന്ന നിർമ്മാണ കമ്പനിയായ യാരാ , വിവിധ വായന ശാലകൾ, ക്ലബ്ബുകൾ, വിവിധ കർഷക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുളത് '

Kalpetta

Next TV

Related Stories
തിരുവനന്തപുരത്ത് 17 കാരന് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ പൂട്ടി

Sep 13, 2025 08:22 PM

തിരുവനന്തപുരത്ത് 17 കാരന് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ പൂട്ടി

തിരുവനന്തപുരത്ത് 17 കാരന് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ...

Read More >>
രാജ്യവ്യാപകമായി വോട്ടർപ്പട്ടിക പരിഷ്കരണം; നടപടികൾ തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

Sep 13, 2025 03:46 PM

രാജ്യവ്യാപകമായി വോട്ടർപ്പട്ടിക പരിഷ്കരണം; നടപടികൾ തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

രാജ്യവ്യാപകമായി വോട്ടർപ്പട്ടിക പരിഷ്കരണം; നടപടികൾ തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ്...

Read More >>
ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം;ചോദ്യങ്ങളുടെ എണ്ണം 30 ആക്കി, ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തിൽ

Sep 13, 2025 03:24 PM

ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം;ചോദ്യങ്ങളുടെ എണ്ണം 30 ആക്കി, ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തിൽ

ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം;ചോദ്യങ്ങളുടെ എണ്ണം 30 ആക്കി, ഒക്ടോബര്‍ 1 മുതല്‍...

Read More >>
ചിത്രശലഭങ്ങളെ സംബന്ധിച്ചുള്ള പഠന ഗ്രന്ഥം' ഓക്കില 2025 സെപ്റ്റംബർ 16 ന്  മുഖ്യമന്ത്രിയുടെ പുരസ്‌കാര വിതരണ ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്യും

Sep 13, 2025 02:54 PM

ചിത്രശലഭങ്ങളെ സംബന്ധിച്ചുള്ള പഠന ഗ്രന്ഥം' ഓക്കില 2025 സെപ്റ്റംബർ 16 ന് മുഖ്യമന്ത്രിയുടെ പുരസ്‌കാര വിതരണ ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്യും

ചിത്രശലഭങ്ങളെ സംബന്ധിച്ചുള്ള പഠന ഗ്രന്ഥം' ഓക്കില 2025 സെപ്റ്റംബർ 16 ന് മുഖ്യമന്ത്രിയുടെ പുരസ്‌കാര വിതരണ ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്യും...

Read More >>
‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’; ഉത്തരക്കടലാസിലെ സന്ദേശത്തിന് മൂന്നാം ക്ലാസ്സുകാരന് മന്ത്രിയുടെ അഭിനന്ദനം

Sep 13, 2025 02:43 PM

‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’; ഉത്തരക്കടലാസിലെ സന്ദേശത്തിന് മൂന്നാം ക്ലാസ്സുകാരന് മന്ത്രിയുടെ അഭിനന്ദനം

‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’; ഉത്തരക്കടലാസിലെ സന്ദേശത്തിന് മൂന്നാം ക്ലാസ്സുകാരന് മന്ത്രിയുടെ...

Read More >>
സ്വകാര്യ ഭൂമിയിലെ ചന്ദന മരം മുറിച്ച് വില്‍ക്കാം, ബില്‍ അംഗീകരിച്ച് മന്ത്രിസഭ; സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യം

Sep 13, 2025 02:34 PM

സ്വകാര്യ ഭൂമിയിലെ ചന്ദന മരം മുറിച്ച് വില്‍ക്കാം, ബില്‍ അംഗീകരിച്ച് മന്ത്രിസഭ; സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യം

സ്വകാര്യ ഭൂമിയിലെ ചന്ദന മരം മുറിച്ച് വില്‍ക്കാം, ബില്‍ അംഗീകരിച്ച് മന്ത്രിസഭ; സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നത്...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall