മണത്തണ : മണത്തണ പൈതൃക ഫോറത്തിന്റെ നേതൃത്വത്തിൽ കുടുംബയോഗം സംഘടിപ്പിച്ചു.  ചപ്പാരം നവരാത്രി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പൈതൃക ഫോറം ചെയർമാൻ ആക്കൽ കൈലാസനാഥൻ അധ്യക്ഷനായി. ജെന. സെക്രട്ടറി ബിന്ദു സോമൻ സ്വാഗതം പറഞ്ഞു. സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങൾ ചെയർമാൻ വിവരിച്ചു. മണത്തണ ഗ്രാമത്തിന്റെ പഴയകാല സാംസ്‌കാരിക പൈതൃകത്തെ കുറിച്ച് തിട്ടയിൽ വാസുദേവൻ നായർ സംസാരിച്ചു. കുടുംബയോഗത്തിൽ എത്തിയവർക്ക്  അംഗത്വം എടുക്കുവാനുള്ള സൗകര്യം  ഏർപ്പെടുത്തിയിരുന്നു. കെ മുകുന്ദൻ മാസ്റ്റർ, ചെറിയത്ത് പ്രഭാകരൻ നായർ, അനിത ഗോപി,  കൂടത്തിൽ പവിത്രൻ, ചെറിയത്ത് ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.  മണത്തണയിലെ പരമ്പരാഗത നായർ തറവാടുകളിലെ യുവനിരയുടെ നേതൃത്വത്തിലാണ് മണത്തണ പൈതൃക ഫോറം രൂപീകരിച്ചിരിക്കുന്നത്. പുരാതനമായി തന്നെ സാംസ്‌കാരിക ഗ്രാമമായി അറിയപ്പെട്ടിരുന്ന മണത്തണ ഗ്രാമത്തിലെ നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന സാംസ്‌കാരിക പൈതൃകം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്.  ഓണാഘോഷവുമായി ബന്ധപ്പെട്ട് മണത്തണ പൈതൃക ഫോറത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ മെഗാ പൂക്കളം ഏറെ ശ്രദ്ധ നേടിയിരുന്നു.
Manathana paithruka forum

 
                    
                    

.jpeg)
.jpeg)
.png)



.jpeg)
.jpeg)
.png)



.jpeg)









 
                                                    





 
                                




