ശബരിമല സ്വർണ്ണ കസ്: ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ

ശബരിമല സ്വർണ്ണ കസ്:  ഉണ്ണികൃഷ്ണൻ പോറ്റി   അറസ്റ്റിൽ
Oct 17, 2025 06:50 AM | By sukanya

തിരുവനന്തപുരം‍: ശബരിമല സ്വർണ്ണ കേസിൽ കസ്റ്റഡിയിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് കേസുകളിലാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പുലർച്ചെ 2.30 നാണ് പ്രത്യേകസംഘം തിരുവനന്തപുരം ഓഫീസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് വൈദ്യ പരിശോധനക്കായി കൊണ്ടുപോയി.

ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പലിയുടെയും, ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണക്കൊള്ളയിലാണ് അറസ്റ്റ്. രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. പ്രത്യേക സംഘത്തിന് നേതൃത്വം കൊടുക്കുന്ന എസ്പി ശശിധരന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുലർച്ചെ 3 40 ഓടെ ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ റാന്നി കോടതിയിൽ പ്രതിയെ ഹാജരാക്കും. ഏഴ് മണിയോടെയാണ് പത്തനംതിട്ടയിലേക്ക് കൊണ്ടുപോവുക.

ശില്‍പത്തില്‍ പൂശിയ ശേഷം ബാക്കി വന്ന 420 ഗ്രാം സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയെന്നാണ് പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ മൊഴി എസ്‌ഐടി വിശ്വാസത്തിലെടുത്തിട്ടില്ല. ശബരിമലയില്‍നിന്നു കൊണ്ടുവന്ന കട്ടിളയുടെ പാളികളില്‍ ഉണ്ടായിരുന്ന 409 ഗ്രാം സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ രാസപ്രക്രിയയിലൂടെ വേര്‍തിരിച്ചെടുക്കുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ 2019ല്‍ ശബരിമലയില്‍ നിന്നെത്തിച്ച ദ്വാരപാലകശില്‍പങ്ങളില്‍നിന്നും സ്വര്‍ണം വേര്‍തിരിച്ചിരുന്നതായി ഇവര്‍ സമ്മതിച്ചു. ഇതിനുള്ള സൗകര്യം സ്ഥാപനത്തില്‍ ഇല്ലാതിരുന്നതിനാല്‍ മഹാരാഷ്ട്രയില്‍നിന്നുള്ള വിദഗ്ധനെ എത്തിച്ചാണ് സ്വര്‍ണം വേര്‍തിരിച്ചത്. 

Sabarimala

Next TV

Related Stories
ഗതാഗത നിയന്ത്രണം

Oct 18, 2025 06:11 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
കെ.എസ് ആർ.ടി.സി അർത്തുങ്കൽ തീർത്ഥയാത്ര

Oct 18, 2025 06:07 AM

കെ.എസ് ആർ.ടി.സി അർത്തുങ്കൽ തീർത്ഥയാത്ര

കെ.എസ് ആർ.ടി.സി അർത്തുങ്കൽ...

Read More >>
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടി; നാളെ മുതൽ പുതിയ ദർശന സമയം

Oct 17, 2025 07:12 PM

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടി; നാളെ മുതൽ പുതിയ ദർശന സമയം

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടി; നാളെ മുതൽ പുതിയ ദർശന...

Read More >>
പേരാവൂർ മണ്ഡലത്തിൽ റോഡ് നവീകരണത്തിന് 70 ലക്ഷം രൂപയുടെ ഭരണാനുമതി

Oct 17, 2025 07:07 PM

പേരാവൂർ മണ്ഡലത്തിൽ റോഡ് നവീകരണത്തിന് 70 ലക്ഷം രൂപയുടെ ഭരണാനുമതി

പേരാവൂർ മണ്ഡലത്തിൽ റോഡ് നവീകരണത്തിന് 70 ലക്ഷം രൂപയുടെ...

Read More >>
 തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; ദ്വാരപാലക ശില്‍പപാളികള്‍ പുനസ്ഥാപിച്ചു

Oct 17, 2025 06:11 PM

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; ദ്വാരപാലക ശില്‍പപാളികള്‍ പുനസ്ഥാപിച്ചു

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; ദ്വാരപാലക ശില്‍പപാളികള്‍...

Read More >>
Top Stories










News Roundup






//Truevisionall