കണ്ണൂർ : അഴീക്കോട് ഗ്രാമപഞ്ചായത്തിലെ അരയാക്കണ്ടിപാറ പച്ചക്കുന്ന് കണിശ്ശന്‍മുക്ക് റോഡില്‍ കലുങ്ക് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബർ 18 മുതൽ നവംബർ 20 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അഴീക്കല്‍ മീന്‍കുന്ന് വഴി വരുന്ന വാഹനങ്ങളും കണ്ണൂര്‍ നീര്‍ക്കടവ് വഴി വരുന്ന വാഹനങ്ങളും പൂതപ്പാറ വായിപ്പറമ്പ് അഴീക്കല്‍ റോഡ് വഴി കടന്നുപോകണം.
Kannur