കേളകം: എം.ജി. എം. ശാലേം സെക്കണ്ടറി സ്ക്കൂളിൽ വാർഷിക കായികമേള നടത്തി. ആരോഗ്യമു ള്ള യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷൃത്തോടെ സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കേളകം എഎസ്ഐ സിജു ജോണി ദീപം തെളിയിച്ച് കായിക മേള ഉദ്ഘാടനം ചെയ്തു.സ്ക്കൂൾ മാനേജർ ഫാദർ എൽദോ എ.കെ. അധ്യക്ഷനായിരുന്നു. സ്ക്കൂൾ പ്രിൻസിപ്പാൾ റ്റി.വി. ജോണി, പി.ടി.എ. പ്രസിഡൻ്റ് രാജേഷ്, വിവി മദർ പിടിഎ പ്രസിഡൻ്റ് ടെൻസി എന്നിവർ സംസാരിച്ചു. സ്ക്കൂൾ സ്പോട്സ് കാപ്റ്റൻ ജോസ്റ്റിൻ സിബി കായിക പ്രതിജ്ഞയും സ്ക്കൂൾ ലീഡർ മുഹമ്മദ് സിനാൻ നന്ദി പ്രകാശനവും നടത്തി വിവിധ ഹൗസുകളുടെ മാർച്ചു പാസ്റ്റും, മൂന്നാം ക്ലാസ് വിദ്യാർത്ഥിനി കളുടെ സൂബ ഡാൻസും നാലാം ക്ലാസ് വിദ്യാർത്ഥിനികളുടെ എയ്റോബിക് ഡാൻസും കായിക മേളക്ക് മാറ്റ് കൂട്ടി. തുടർന്ന് നടന്ന ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ വിദ്യാർത്ഥികൾ തങ്ങളുടെ കായിക മികവ് പ്രകടിപ്പിച്ചു. ഒക്ടോബർ 17.18 എന്നീരണ്ടു ദിവസങ്ങളിലായാണ് കായികമേള സംഘിപ്പിച്ചത്.
MGM shalem school kelakam