കേളകം : കേളകം ഗ്രാമപഞ്ചായത്ത് വികസന സദസ്സിന്റെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അധ്യക്ഷനായിരുന്നു. പേരാവൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ മുഖ്യാതിഥിയായി. കില റിസോഴ്സ് പേഴ്സൺ പി.എം. രമണൻ നവകേരളം കർമ്മ പദ്ധതി അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദർശിപ്പിച്ചു. പഞ്ചായത്ത് വികസന റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പൊന്നപ്പൻ അവതരിപ്പിച്ചു. സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ മികച്ച വ്യക്തിത്വങ്ങളെ ആദരിച്ചു. വികസന സദസ്സിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന കെ.സ്മാർട്ട് ക്ലിനിക്, തൊഴിൽ മേള എന്നിവയും സംഘടിപ്പിച്ചു.
കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, ജില്ലാ പഞ്ചായത്ത് അംഗം വി ഗീത, പേരാവൂർ ബ്ലോക്ക്പഞ്ചായത്ത് അംഗം മേരിക്കുട്ടി കഞ്ഞിക്കുഴിയിൽ, കേളകം ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി സച്ചിദാനന്ദൻ എന്നിവർ സംസാരിച്ചു.
Kelakampanchayath