കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗൺസിലർ; പി. പി. രാജേഷ് അറസ്റ്റിൽ

കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗൺസിലർ; പി. പി. രാജേഷ് അറസ്റ്റിൽ
Oct 18, 2025 04:36 PM | By Remya Raveendran

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗൺസിലർ. സംഭവത്തിൽ നഗരസഭയിലെ സിപിഎം കൗൺസിലർ പിപി രാജേഷ് അറസ്റ്റിലായി.കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ മാല പൊട്ടിച്ചത്. 77 കാരിയായ വയോധിക ജാനകി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് മോഷണം. വീടിന്‍റെ മുൻവാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്താണ് പെട്ടെന്നൊരാള്‍ അകത്തേക്ക് കയറിവരികയും മാല പൊട്ടിച്ച് ഓടുകയും ചെയ്തത്. 

ഹെൽമെറ്റ് ധരിച്ചയാളാണ് മോഷ്ടാവെന്ന് ജാനകി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേയ്ക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരുന്നു. ആരാണെന്ന് ആര്‍ക്കും മനസിലായിരുന്നില്ല.പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിയുകയും അതിൽ നിന്നാണ് നാലാം വാര്‍ഡ് കൌണ്‍സിലറായ പി പി രാജേഷിലേക്ക് എത്തുകയും ചെയ്തത്. രാജേഷ് കുറ്റം സമ്മതിച്ചെന്നാണ് കൂത്തുപറമ്പ് പൊലീസ് നൽകുന്ന വിവരം. രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയിരിക്കുന്നത്. ഇയാളിൽ നിന്നും മോഷ്ടിച്ച ഒരുപവൻ മാല കണ്ടെടുത്തു.

Koothuparamba

Next TV

Related Stories
കേളകം ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

Oct 18, 2025 04:59 PM

കേളകം ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

കേളകം ഗ്രാമപഞ്ചായത്ത് വികസന...

Read More >>
കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട് ആൻ്റ്  ഗൈഡ്സ് ത്രിദിന വാർഷിക സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

Oct 18, 2025 04:26 PM

കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട് ആൻ്റ് ഗൈഡ്സ് ത്രിദിന വാർഷിക സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട് ആൻ്റ് ഗൈഡ്സ് ത്രിദിന വാർഷിക സഹവാസ ക്യാമ്പ് ഉദ്ഘാടനം...

Read More >>
കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട് ആൻ്റ്  ഗൈഡ്സ് ത്രിദിന വാർഷിക സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

Oct 18, 2025 04:22 PM

‘പാർട്ടിയുടെ പേരിൽ ദീപാവലി ആഘോഷം വേണ്ട, ദുരന്തബാധിതർക്കായി അനുശോചനപരിപാടികൾ നടത്തണം’; നിർദേശം നൽകി TVK

Oct 18, 2025 03:52 PM

‘പാർട്ടിയുടെ പേരിൽ ദീപാവലി ആഘോഷം വേണ്ട, ദുരന്തബാധിതർക്കായി അനുശോചനപരിപാടികൾ നടത്തണം’; നിർദേശം നൽകി TVK

‘പാർട്ടിയുടെ പേരിൽ ദീപാവലി ആഘോഷം വേണ്ട, ദുരന്തബാധിതർക്കായി അനുശോചനപരിപാടികൾ നടത്തണം’; നിർദേശം നൽകി...

Read More >>
രാജ്യത്ത് ആദ്യമായി കുടുംബാരോഗ്യ കേന്ദ്രത്തിൽ റോബോട്ടിക് സംവിധാനം നിലവിൽ വന്നു

Oct 18, 2025 03:36 PM

രാജ്യത്ത് ആദ്യമായി കുടുംബാരോഗ്യ കേന്ദ്രത്തിൽ റോബോട്ടിക് സംവിധാനം നിലവിൽ വന്നു

രാജ്യത്ത് ആദ്യമായി കുടുംബാരോഗ്യ കേന്ദ്രത്തിൽ റോബോട്ടിക് സംവിധാനം നിലവിൽ...

Read More >>
‘പരമാവധി ശിക്ഷ ലഭിച്ചു; വിധിയിൽ തൃപ്തരാണ്, മക്കൾക്ക് സർക്കാർ ജോലി നൽകണം’; സജിതയുടെ കുടുംബം

Oct 18, 2025 02:54 PM

‘പരമാവധി ശിക്ഷ ലഭിച്ചു; വിധിയിൽ തൃപ്തരാണ്, മക്കൾക്ക് സർക്കാർ ജോലി നൽകണം’; സജിതയുടെ കുടുംബം

‘പരമാവധി ശിക്ഷ ലഭിച്ചു; വിധിയിൽ തൃപ്തരാണ്, മക്കൾക്ക് സർക്കാർ ജോലി നൽകണം’; സജിതയുടെ...

Read More >>
Top Stories

News Roundup

//Truevisionall