കണ്ണൂർ : കെ.എസ്.ആർ.ടി.സി അർത്തുങ്കൽ പള്ളിയിലേക്ക് ജപമാല തീർത്ഥയാത്ര സംഘടിപ്പിച്ചിരിക്കുന്നു. തലശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ഒക്ടോബർ
24 ന് വൈകുന്നേരം ആരംഭിക്കുന്ന യാത്ര 25 ന് അറത്തുങ്കൽ പള്ളിസന്ദർശിച്ച് 26 ന് രാവിലെ തിരികെ എത്തുന്ന രൂപത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 19 നും 20 നും വയനാട് കുറുവാ ദ്വീപ്, എന്നൂര്, കാരാപ്പുഴ എന്നിവിടങ്ങളിലേക്കുള്ള ബജറ്റ് ട്രിപ്പും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ഒക്ടോബർ 26 ന് നിലമ്പൂർ, 31 ന് മൂന്നാർ എന്നിവിടങ്ങളിലേക്കുമുള്ള ട്രിപ്പുകൾ നടത്തുന്നുണ്ട്. 9497879962 എന്ന നമ്പറിൽ ബുക്ക് ചെയ്യാം.
Kannur