ആറളം ഫാം: പുനരുധിവാസ മേഖലയിലെ ആന മതിൽ നിർമ്മാണം വൈകിക്കുന്ന സർക്കാർ നടപടികൾക്കെതിരെ, പുനരധിവാസ പ്രക്രിയ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഭരണ കൂട ഭീകരക്കെതിരെ, പുനരധിവാസ മേഖലയിലെ വികസന മുരടിപ്പിനെതിരെ ഗ്രാമ പഞ്ചായത്ത് ഫാമിനോട് കാണിക്കുന്ന അവഗണന ക്കെതിരെയും, ആദിവാസി വിഭാഗ ക്കാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആറളം ഫാം കോൺഗ്രസ് കമിറ്റിയുടെ നേതൃത്വത്തിൽ ഫാം ബ്ലോക്ക് 13 ആര്‍ ആർ ടി ഓഫീസിന്റെ സമീപത്തു നിന്ന് തുടങ്ങി വളയച്ചാൽ വരെ പദയാത്ര നടത്തി.
കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി കെ വേലായുധൻ പദയാത്ര നയിച്ചു. കെ എം സോമൻ അധ്യക്ഷത വഹിച്ചു. DCC ജനറൽ സെക്രട്ടറി വി ടി തോമസ്, സാജു യോമസ്, കീഴ്പള്ളി മണ്ഡലം പ്രസിഡന്റ് ജിമ്മി അന്തിനാട്ട്, ആറളം മണ്ഡലം പ്രസിഡന്റ് ജോഷി പാലമറ്റം, വി ശോഭ, ഷിജി നടുപറമ്പിൽ, അമൽ മാത്യു, കെ എം പീറ്റർ, ടി ഭാസ്കരൻ, വി ആർ സുനിത, രാജമ്മ, ശ്രീജ, നടപ്പുറം ജോസ്, ടൈറ്റസ് എന്നിവർ സംസാരിച്ചു. വളയൻചാലിൽ നടന്ന സമാപന സമ്മേളനം കെപിസിസി അംഗം ലിസി ജോസഫ് നിർവഹിച്ചു.
aralam farm