പേരാവൂർ: കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ ബജറ്റ് അവഗണനയിൽ പ്രതിഷേധിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പേരാവൂർ ടൗണിൽ പ്രതിഷേധയോഗവും പ്രകടനവും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോ യോഗം ഉദ്‌ഘാടനം ചെയിതു. രാജ്യത്തെ ഫെഡറൽ സംവിധാനത്തിൽ വികസന പ്രക്രിയയിൽ കേരളത്തിനും തുല്യ അവകാശമുണ്ട് എന്ന യാഥാർത്ഥ്യം അവഗണിച്ചു കൊണ്ടുള്ള ബജറ്റ് ആണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജൂബിലി ചാക്കോ പറഞ്ഞു.
ഭാരവാഹികളായ സി ജെ മാത്യു, പി പി മുസ്തഫ, പി അബൂബക്കർ, പൊയിൽ മുഹമ്മദ്, സുരേഷ് ചാലാറത്ത്, ജോസ് നടപ്പുറം,സി ഹരിദാസ്, സന്തോഷ് ജോസഫ്, ഷഫീർ ചെക്യാട്ട്, നമേഷ് കുമാർ, വി രാജു, പ്രകാശൻ, സജിത മോഹനൻ, ജോണി പാമ്പാടി, ജയ്ഷ ബിജു, ഷാജി തെങ്ങുംപള്ളി, ബിജു ഓളാട്ടുപുറം തുടങ്ങിയവർ നേതൃത്വം നൽകി.
Peravoor Block Congress Committee held a protest march

.png)
.png)





.png)
.png)




























