തിരുവനന്തപുരം : പേരാമ്പ്രയിൽ നടന്ന ആക്രമണം ശബരിമല വിഷയത്തിൽ നിന്ന് വഴിതിരിച്ചുവിടാനായി നടത്തിയതാണെന്ന് ഷാഫി പറമ്പിൽ എം പി. പൊലീസിന്റെ ആസൂത്രിത ശ്രമമായിരുന്നു ആക്രമണം. പൊലീസിൽ നിന്ന് അകന്ന് നിൽക്കാനാണ് പ്രവർത്തകരോട് പറഞ്ഞത്, എന്നാൽ ഞാൻ അവിടെ എത്തിയപ്പോഴാണ് പ്രശ്നം ഉണ്ടായത് എന്ന് പ്രചരിപ്പിക്കാനാണ് മറ്റുള്ളവർ ശ്രമിച്ചത്. AI ടൂൺ ഉപയോഗിച്ച് പ്രതിയെ കണ്ടെത്തുമെന്നായിരുന്നു പറഞ്ഞത്. പിന്നീട് എന്തുപറ്റി സർക്കാരിന്റെ എ ഐ ടൂൾ അടിച്ചുപോയോ. തന്നെ ആക്രമിച്ച പൊലീസുകാരനെ കണ്ടെത്താനായി എ ഐയുടെ സഹായമൊന്നും ആവശ്യമില്ല. 4 വീഡിയോ പരിശോധിച്ചാൽ മതി. ഇതുവരെ സംഭവത്തിൽ നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടാണ്? FIR പാർട്ടിസ്റ്റെയ്ൻ്റ് മെൻ്റ് പോലെയാണ് എഴുതിയത് എം പി ആരോപിച്ചു.
ലാത്തിലാർജ് നടത്തിയിട്ടില്ല എന്നായിരുന്നു റൂറൽ എസ്പി പറഞ്ഞിരുന്നത്. ബോധപ്പൂർവ്വം കള്ള പ്രചരണം നടത്തി,പിന്നീട് എസ്‌പി തന്നെ ഒരു യോഗത്തിൽ മാറ്റി പറഞ്ഞു. ഇതുവരെ മൊഴിയെടുക്കാൻ പോലും ഒരു പൊലീസുകാരനും വന്നിട്ടില്ല. ഒരിക്കൽ മാത്രം തന്നെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റിയശേഷം പൊലീസ് ആശുപത്രിയിൽ വന്നു പിന്നെ എന്നെ ബന്ധപ്പെട്ടിട്ടില്ല. തന്റെ മൂക്കിലും , തലയിലും ഒരേ പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് അടിച്ചത് ഷാഫി പറമ്പിൽ പറഞ്ഞു. എസ്പി പറഞ്ഞത് പോലെ പുറകിൽ നിന്നല്ല ആ പൊലീസുകാരൻ ആക്രമിച്ചത് മുന്നിൽ നിന്ന് തന്നെയാണ്.
തൊട്ടടുത്ത സെക്കൻഡിൽ എൻ്റെ മുഖത്തേക്ക് അടിക്കുന്നത് എൻ്റെ മൂക്കില് കൊള്ളുന്നു. അവിടുന്ന് തിരക്കി ഞാൻ ഇങ്ങോട്ട് മാറുമ്പോൾ അയാളുടെ ഡയറക്ഷനും മാറി അയാള് ഞാൻ നിക്കുന്ന സ്ഥലത്തേക്ക് ആഞ്ഞു വീശി എൻ്റെ തലയിലും മുഖത്തും അടിച്ചു . പിന്നെ മൂന്നാമതും തന്നെ ഉന്നംവെച്ചാണ് അടിക്കാൻ ശ്രമിച്ചത് എന്നാൽ അത് മറ്റൊരു പൊലീസുകാരൻ തടയുകയാണ് ഉണ്ടായത്. ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോയും ഷാഫി പറമ്പിൽ വാർത്ത സമ്മേളനത്തിൽ പുറത്ത് വിട്ടു.
പൊലീസിൻ്റെ കൈയ്യിൽ ഇരുന്നാണ് ടിയർ ഗ്യാസ് പൊട്ടിയത്. അങ്ങനെയാണ് മറ്റ് പൊലീസുകാർക്ക് പരുക്കേറ്റത്. വടകര ഡിവൈഎസ്പി കൈയ്യിൽ ഗ്രനേഡും പിടിച്ചാണ് ലാത്തി കൊണ്ട് പ്രവർത്തകരെ മർദിക്കാൻ ശ്രമിച്ചത്. ഗ്രനേഡ് എറിയാൻ പൊലീസുകാർക്ക് അറിയാത്തത് കൊണ്ടാണ് എസ്പി പിന്നീട് പരിശീലനം നൽകിയത്. എന്നാൽ ഗ്രനേഡ് എറിയാൻ പ്രോട്ടോകോൾ ഉണ്ട്. പക്ഷെ അതൊന്നും പേരാമ്പ്രയിൽ പാലിച്ചിട്ടില്ല. DYSP ഹരിപ്രസാദ് കരുതികൂട്ടി പ്ലാൻ ചെയ്ത ആക്രമണമാണിത്.ഡിവൈഎസ്പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആദ്യം ചോദിച്ചത് എം പി ആശുപത്രിയിൽ ആയോ എന്നായിരുന്നുവെന്നും ഷാഫി പറമ്പിൽ എം പി കൂട്ടിച്ചേർത്തു.
Shafiparambil