ഇരിട്ടി: അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെയും, യുഡിഎഫ്പ്രവർത്തകരുടെ വോട്ടുകൾ പട്ടികയിൽ നിന്നും തള്ളുന്നതിനെതിരെയും, വികസന മുരടിപ്പിനെതിരെയും യുഡിഎഫ് പടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. അഴിമതിയുടെ കൂത്തരങ്ങാണ് പടിയൂർ പഞ്ചായത്തിൽ നടക്കുന്നതെന്നും 81 കോടി രൂപയുടെ വികസനപ്രവർത്തനം നടത്തി എന്നു പറയുന്ന പഞ്ചായത്ത് അത്രയും രൂപ എവിടെ ചിലവാക്കി എന്ന് നാട്ടിലെ സാധാരണ ജനങ്ങൾക്ക് അറിയുവാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് പ്രവർത്തകരുടെ വോട്ടുകൾ കൂട്ടത്തോടെ തള്ളി സിപിഎം പടിയൂർ പഞ്ചായത്തിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ഇ. മണിപ്രസാദ് അധ്യക്ഷത വഹിച്ചു. മുസ്ലീം യൂത്ത് ലീഗ് മട്ടന്നൂർ മണ്ഡലം സെക്രട്ടറി ഷബീർ എടയന്നൂർ മുഖ്യ പ്രഭാഷണം നടത്തി, മട്ടന്നൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കുഞ്ഞിരാമൻ, മണ്ഡലം പ്രസിഡന്റുമാരായ കെപി. ബാബു, പി. അയൂബ്. വാർഡ് അംഗങ്ങളായ ആർ. രാജൻ, സിനി സന്തോഷ്, അബൂബക്കർ, തുടങ്ങിയ നേതൃത്വം നൽകി.
Iritty






































