കേളകം : മഞ്ഞളാംപുറം സെൻ്റ്. ആൻ്റെണീസ് തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ അന്തോനീസിൻ്റെ നെവേനയും തിരുന്നാളും ഒക്ടോബർ 31 മുതൽ നവംബർ ഒമ്പത് വരെ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് തിരുന്നാൾ കൊടിയേറ്റ് ഇടവക വികാരി ഫാ.ജോർജ് ചേലമരം നിർവഹിക്കും. മരിച്ച വിശ്വാസികളുടെ ഓർമ്മദിനം, പിതൃദിനം, മാതൃദിനം,കുട്ടികളുടെ ദിനം, യുവജനദിനം, കർഷകദിനം സമുദായശാക്തീകരണ ദിനം എന്നിങ്ങനെ തിരുന്നാൾ ദിനങ്ങൾ ആചരിക്കും.
വിവിധ ദിവസങ്ങളിൽ ഫാ. കുര്യാക്കോസ് കളരിക്കൽ, ഫാ. ജിമ്മി ഓലിക്കൽ, ഫാ.ജോബി കോവാട്ട്, ഫാ. ജോണി പൊന്നമ്പേൽ, ഫാ. ജോജോ പൊടിമറ്റത്തിൽ, ഫാ. ലിജോ മറ്റപ്പള്ളിൽ, ഫാ.ജിജോ പള്ളിക്കുന്നേൽ, ഫാ.അതുൽ മൂക്കിലിക്കാട്ട്,ഫാ.ബിജു മുട്ടത്തുകുന്നേൽ, ഫാ.പോൾ മുണ്ടക്കൽ, ഫാ.ജസ്സൽ കണ്ടത്തിൽ എന്നിവർ വിശുദ്ധ കുർബാന,ആരാധന, നൊവേന,തിരുശേഷിപ്പ് വണക്കം എന്നീ കർമ്മങ്ങൾക്ക് നേതൃത്വം നൽകും. സമാപനദിവസമായ നവംബർ ഒമ്പതിന് മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരമംഗലം തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി സമാപന ആശിർവാദം നൽകും.
Kelakam

.jpeg)

.jpeg)
.jpeg)

.png)

.jpeg)
.jpeg)

.png)

























