ഇരിട്ടി: സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഹരിത കേരളം മിഷൻ്റെ നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ജലബജറ്റ് റിപ്പോർട്ട് പ്രകാശനം ചെയ്തു കഴിഞ്ഞിരുന്നു.
അതിൻ്റെ ഭാഗമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൻ്റെ ജലബജറ്റ് റിപ്പോർട്ട് പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. വേലായുധൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നജിദ സാദിക്ക് അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ഇരിട്ടി ബ്ലോക്ക് കോർഡിനേറ്റർ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളിൽ നിലവിൽ ലഭിക്കുന്ന ജലവും വിനിയോഗിക്കുന്ന ജലവും കണക്കാക്കിയാണ് ജല ബജറ്റ് തയ്യാറാക്കിയത്. ഗാർഹികം കൃഷി, വ്യവസായം,വാണിജ്യം, വിനോദ സഞ്ചാരം തുടങ്ങിയ ആവശ്യങ്ങൾക്ക് ഒരു വർഷം ആവശ്യമായ ജലത്തിന്റെ അളവും ആയതിന് ലഭ്യമാകുന്ന വെള്ളത്തിന്റെ അളവും താരതമ്യം ചെയ്ത് കൊണ്ട് കണക്ക് തയ്യാറാക്കുകയും അതിനനുസരിച്ച് ബ്ലോക്ക് പഞ്ചായത്ത് ജലബജറ്റ് തയ്യാറാക്കു കയും ചെയ്തു. പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷിജു സി , എം. രതീഷ് , ഷിജി നടുപ്പറമ്പിൽ, പഞ്ചായത്ത് പ്രസിഡൻ്റ്മാരായ പി.രജനി, പി. ശ്രീമതി, കെ.വി. മിനി, പി.കെ ഷൈമ , കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മീരാഭായി പി.പി. ജോയിൻ്റ് ബി. ഡി. ഒ. എം. രമേശൻ, വനിത ക്ഷേമ ഓഫീസർ ഷീബ പി എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു
iritty

                    
                    















.jpeg)







                                                    





                                







