ഉളിക്കൽ : ഉളിക്കൽ ഗ്രാമപഞ്ചായത്ത് പേരട്ട വാർഡിൽ പുതിയതായി പണിപൂർത്തിയാക്കിയ വനിത വർക്ക്ഷെഡ് ഉൽഘാടനം ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് P C ഷാജി നിർവഹിച്ചു. വാർഡ് മെമ്പർ ബിജു വെങ്ങലപ്പള്ളി ആദ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌കർ സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പത്ത്,ആയിഷ ഇബ്രാഹിം,സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ.അഷറഫ് പാലിശേരി, ഇന്ദിരാ പുരുഷോത്തമൻ, വയത്തുർ വാർഡ് മെമ്പർ രതി ബായ് ഗോവിന്ദൻ, മാട്ടറ വാർഡ് മെമ്പർ സരുൺ തോമസ്, പുരുഷോത്തമൻ മണലിൽ,സുനിൽ കോങ്ങാട്, കെ രാധാമണി, പുഷ്പ രാജീവൻ, ലിസ് മരിയ കളരിക്കൽ,ഉളിക്കൽ സി ഡി എസ് ചേർപേഴ്സൺവിജി ശശി,അജിതകുമാരി, കരുണൻ വയലാളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കളരിക്കൽ ബേബി സാറിന്റെ സ്മരണയ്ക്ക് ബേബി സാറിന്റെ കുടുംബംസൗജന്യമായി നൽകിയ സ്ഥലത്ത് ആണ് വനിതാ വർക്ക് ഷെഡ് പണികഴിപ്പിച്ചത്.ബിന്ദു ശിവദാസ് നന്ദി പറഞ്ഞു
Womensworkshed

                    
                    .png)





.png)
















                                                    





                                







