കുറുമാത്തൂർ : കണ്ണൂരിൽ കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണ് മരിച്ച മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം കൊലപാതകമെന്ന് പോലീസ്. കുഞ്ഞ് അമ്മയുടെ കൈയിൽ നിന്നും കിണറ്റിലേക്ക് വഴുതി വീണതല്ലെന്നും മനപ്പൂർവ്വം എറിഞ്ഞ് കൊന്നതാണെന്നും മാതാവ് മൂലക്കൽ പുതിയപുരയിൽ മുബഷിറ സമ്മതിച്ചു.
കുറുമാത്തൂർ ഡെയറി ജുമാമസ്‌ജിദിന് സമീപത്തെ ആമിഷ് അലൻ ആണ് ഇന്നലെ മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. മുബഷിറയുടെ നിലവിളി കേട്ട് വീടിന് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തുകയായിരുന്നു. സമീപവാസിയാണ് കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തത്. ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.
mother threw the baby into the well and killed









.png)






























