ഇരിട്ടി: ചാവശേരിയിലെ സിപിഐഎം പ്രതിഷേധത്തിൽ വിശദീകരണവുമായി അഡ്വ. സണ്ണി ജോസഫ് എംഎൽഎ. ചാവശേരി- പറയനാട്- കൊട്ടാരം റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സിപിഐഎം നടത്തിയ പ്രതിക്ഷേധ പ്രകടനങ്ങൾ അടിസ്ഥാന രഹിതമായ വാദങ്ങൾ ഉയർത്തിപിടിച്ചായിരുന്നെന്ന് അഡ്വ. സണ്ണി ജോസഫ് എംഎൽഎ വാർത്ത സമ്മളനം വിളിച്ച് വ്യക്തമാക്കി. എം എൽ എ നൽകിയ പ്രപ്പോസൽ പ്രകാരം സർക്കാർ അനുവദിച്ച 1 .25 കോടി രൂപയുടെ റോഡ് നവീകരണ പ്രവൃത്തി ഉദ്‌ഘാടനം എം എൽ എ യെ അറിയിക്കാതെ പാർട്ടി പരിപാടിയാക്കാൻ സിപിഎം നേതൃത്വവും നഗരസഭയും ചേർന്ന് ഒത്തുകളിച്ചെന്ന് അഡ്വ. സണ്ണി ജോസഫ് പറഞ്ഞു.
റോഡ് വികസനത്തിന് ഫണ്ട് പാസായത് തന്റെ പ്രപ്പോസൽ പ്രകാരമാണെന്നും നവീകരണ പ്രവർത്തി ഉദ്‌ഘാടനം ഇരിട്ടി നഗരസഭ പാർട്ടി പരിപാടിയാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് തനിക്കെതിരെ പ്രതിക്ഷേധ പ്രകടനം ഉണ്ടായതെന്നും എം എൽ എ പറഞ്ഞു. ഈ നീക്കത്തിന് പിന്നിൽ എംവി ജയരാജൻ്റെ ഇടപെടലുണ്ട്. എം വി ജയരാജൻ്റെ സ്ത്രീധന ഫണ്ടിൽ നിന്നോ പാർട്ടി ഫണ്ടിൽ നിന്നോ അല്ല റോഡ് നിർമിച്ചത്. താൻ നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിൽ പാസായ ഫണ്ട് സംസ്ഥാന സർക്കാർ ഫണ്ട് ആയതിനാൽ ഉദ്ഘാടകൻ ആകേണ്ടത് സ്വാഭാവികമായും എം എൽ എ ആണ്. അവിടെ എത്തേണ്ടത് എന്റെ കടമയാണെന്നും അഡ്വ. സണ്ണി ജോസഫ് എംഎൽഎ വ്യക്തമാക്കി.
Adv. Sunny Joseph MLA

.png)






.png)






























