ചെട്ടിയാംപറമ്പ് : ചെട്ടിയാംപറമ്പ് സർവീസ് സഹകരണബാങ്ക് നവീകരണത്തിന്റെ പാതയിൽ. 1965 ൽ ആരംഭിച്ച ചെട്ടിയാംപറമ്പു ബാങ്ക് കാർഷികമേഖലയിൽ ഉണ്ടായ തകർച്ചയെത്തുടർന്നു പ്രവർത്തനങ്ങളിൽ പിന്നോക്കം പോയിരിന്നു. കേരള ബാങ്കിന്റെ രൂപീകരണത്തെത്തുടർന്നു സാമ്പത്തികമായി പിന്നോക്കം പോയ സഹകരണസംഘങ്ങളെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യം വച്ചുകൊണ്ട് ബാങ്ക് വിവിധ പദ്ധതികൾ രൂപീകരിച്ചു നടപ്പിലാക്കുന്നുണ്ട്.
അതോടൊപ്പം സഹകരണപ്രസ്ഥാനത്തെ സംരക്ഷിക്കുക എന്ന സംസ്ഥാനസർക്കാരിന്റെ പ്രഖ്യാപിതലക്ഷ്യം മുൻനിർത്തിയുള്ള സഹകരണ പുനരുദ്ധാരണ പദ്ധതിയിൽ ബാങ്കിനെ ഉൾപ്പെടുത്തി, കേരള ബാങ്കിന്റെ സഹകരണത്തോടെ നവീകരണപ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. ചെട്ടിയാംപറമ്പ് ബാങ്കിൽ നടന്ന യോഗത്തിൽ കേരള ബാങ്ക് ഡയറക്ടർ വത്സലാകുമാരി,DGM മനോജ്, അസിസ്റ്റന്റ് രജിസ്ട്രാർ പ്രദീഷ്,ബാങ്ക് പ്രസിഡന്റ് സിബിച്ചൻ അടുക്കോലിൽ,സെക്രട്ടറി വി.ജി അനീഷ്, PACS ADGM ശ്രീജേഷ് എന്നിവർ സംസാരിച്ചു. ചെട്ടിയാംപറമ്പു ബാങ്കിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കു സഹായമാകുന്ന വിധത്തിലുള്ള വിവിധ വായ്പ്പകളും സാമ്പത്തിക പദ്ധതികളും അനുവദിക്കാനും യോഗത്തിൽ തീരുമാനമായി.
chettiyamparamba

                    
                    















.jpeg)







                                                    





                                







