ഇരിട്ടി: ഇരിട്ടി നഗരസഭ യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയുടെ ദുർഭരണത്തിന്ന് എതിരെ സംഘടിപ്പിച്ച നാല് മേഖലാ ജാഥകളിൽ ഇരിട്ടി മേഖലാ ജാഥ അത്തിത്തട്ടിൽ നിന്ന് ആരംഭിച്ച് കൂളിച്ചെമ്പ്രയിൽ സമാപിച്ചു.
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ജാഥ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.
തറാൽ ഈസ, പി.എസ്. സുരേഷ് കുമാർ , എൻ. കെ. ഷറഫുദീൻ എന്നിവർ നേതൃത്വം നൽകി . ജാഥക്ക് വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പി. എ. നസീർ, ഒമ്പാൻ ഹംസ, എം. കെ. മുഹമ്മദ് ,സിറാജ് പൂക്കോത്ത്, അരവിന്ദൻ ആറളം, ലിസി ജോസഫ്, കെ. വി. പവിത്രൻ, ജിജോയ് മാത്യു, എൻ കെ ഇന്ദുമതി, തുടങ്ങി നിരവധി നേതാക്കൾ പ്രസംഗിച്ചു.
iritty

                    
                    















.jpeg)







                                                    





                                







