കണ്ണൂർ :കണ്ണൂരിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം. RPF ഉദ്യോഗസ്ഥനായ ശശിധരനാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ മമ്പറം സ്വദേശിയായ ധനേഷ് എന്നായാളെ പിടികൂടി. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിൽ ലേഡീസ് വെയ്റ്റിംഗ് റൂമിന് സമീപത്ത് ഒരാൾ കിടക്കുന്നത് കണ്ട് പരിശോധിക്കുന്നതിനിടെയാണ് ഇയാൾ ആക്രമിച്ചത്.
ഉദ്യോഗസ്ഥന്റെ കയ്യിൽ കടിച്ചുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനിരയായ ഉദ്യോഗസ്ഥൻ പിന്നീട് ചികിത്സ തേടി. അക്രമിയായ ധനേഷ് റെയിൽവേ ഉദ്യോഗസ്ഥനാണ് എന്ന വിവരം ലഭിച്ചിട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. 
Kannur

                    
                    














.jpeg)







                                                    





                                







