‘ഹരിയാനയിൽ വോട്ടുകൊള്ള നടന്നു; 25ലക്ഷം വോട്ടുകൾ കവർന്നു; തെളിവുകൾ ഉണ്ട്’; രാഹുൽ ​ഗാന്ധി

‘ഹരിയാനയിൽ വോട്ടുകൊള്ള നടന്നു; 25ലക്ഷം വോട്ടുകൾ കവർന്നു; തെളിവുകൾ ഉണ്ട്’; രാഹുൽ ​ഗാന്ധി
Nov 5, 2025 02:43 PM | By Remya Raveendran

 തിരുവനന്തപുരം :    ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടുകൊള്ള ആരോപിച്ച് രാഹുൽ ഗാന്ധി. എച്ച് ഫയൽ എന്ന പേരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ. എല്ലാ എക്‌സിറ്റ് പോളുകളിലും കോൺഗ്രസ് വിജയിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. എന്നാൽ ഹരിയാനയുടെ ചരിത്രത്തിൽ ആദ്യമായി പോസ്റ്റൽ വോട്ടുകൾക്ക് വിരുദ്ധമായി ബാലറ്റ് വോട്ടുകൾ എത്തിയെന്ന് രാ​ഹുൽ ​ഗാന്ധി പറഞ്ഞു.

22,779 വോട്ടുകൾക്കാണ് കോൺ​ഗ്രസിന് ഹരിയാന നഷ്ടപ്പെട്ടത്. നയാബ് സിങ് സൈനി ഫലം വരുന്നതിനു 2 ദിവസം മുൻപ് ബിജെപി സർക്കാർ ഉണ്ടാക്കും എന്നും, ബിജെപി യുടെ കയ്യിൽ എല്ലാ സംവിധാനവും ഉണ്ടെന്ന് പറഞ്ഞു. ഹരിയനയിൽ 25ലക്ഷം വോട്ടുകൾ കവർന്നുവെന്ന് രാഹുൽ ​ഗാന്ധി ആരോപിച്ചു. ഒരേ യുവതി 22 തവണ ഹരിയാനയിൽ വോട്ട് ചെയ്തു. ശ്വേത, സ്വീറ്റി തുടങ്ങിയ പല പേരുകളിൽ ആണ് വോട്ട് ചെയ്തതെന്ന് അദേഹം പറഞ്ഞു.

ഇരട്ട വോട്ടുകൾ, അസാധു വോട്ടുകൾ, ബൾക് വോട്ടുകൾ, ഫോം 6ന്റെയും 7ന്റെയും ദുരുപയോഗം എന്നിങ്ങനെയാണ് കൊള്ള നടത്തിയത്. 2കോടി വോട്ടർമാർ ഉള്ളിടത്ത് 25 ലക്ഷം കൊള്ള നടത്തി. അതിനർത്ഥം ഹരിയാനയിലെ എട്ടിൽ ഒരു വോട്ട് വ്യാജമെന്നാണ്. ഒരു സ്ത്രീയുടെ പേരിൽ 100 വോട്ടുകൾ നടന്നുവെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. വ്യാജ വോട്ടിനായി ബ്രസീലിയൻ മോഡലിനെ ഉപയോഗിച്ചുവെന്നും ബ്രസീലിയൻ മോഡലിന് ഹരിയാനയിലെ വോട്ടർ പട്ടികയിൽ എന്ത് കാര്യമെന്നും രാഹുൽ ​ഗാന്ധി ചോദിച്ചു.

2 പോളിംഗ് ബൂത്തിൽ ആയി 223 സ്ഥലത്ത് ഒരു സ്ത്രീയുടെ ഫോട്ടോ. 124177 വോട്ടർ മാർക്ക് വ്യാജ ഫോട്ടോ. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കുന്നത്. ഇരട്ടിപ്പ് നീക്കം ചെയ്യാനുള്ള സോഫ്റ്റ്‌ വെയർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശം ഉണ്ട്. പക്ഷെ അത് ഉപയോഗിക്കാത്തത് ബിജെപിയെ സഹായിക്കാനാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ബിജെപി നേതാവ് യു പിയിലും ഹരിയാനയിലും വോട്ട് ചെയ്തുവെന്ന് അദേഹം ആരോപിച്ചു.

വീടില്ലാത്തവർക്ക് ആണ് 0 വീട്ടു നമ്പർ നൽകുന്നത് എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശ വാദം രാഹുൽ തള്ളി. വീടുള്ളവർക്കും വീട്ടു നമ്പർ 0 നൽകിയെന്ന് രാഹുൽ ആരോപിച്ചു. നിയമ സഭ തിരഞ്ഞെടുപ്പിന് മുൻപ് മൂന്നര ലക്ഷം പേരെ പട്ടികയിൽ നിന്നും നീക്കി. അതിൽ ഭൂരിഭാഗവും കോൺഗ്രസ് വോട്ടർമാരാണെന്ന് അദേഹം പറഞ്ഞു. അഞ്ച് വിധത്തിൽ ആണ് ഹരിയാനയിൽ കൊള്ള നടത്തിയത്. തീവ്ര വോട്ടർ‌പട്ടിക പരിഷ്കരണം വോട്ട് ചോരിക്കുള്ള ആയുധമാണ് അടുത്ത വോട്ട് ചോരി ബിഹാറിൽ ആകാം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തെ ജനങ്ങളോട് കള്ളം പറയുന്നുവെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.





Rahulgandhi

Next TV

Related Stories
കരൂർ ദുരന്തത്തിന് കാരണം സ്റ്റാലിനും ഡിഎംകെയും, 2026 തിരഞ്ഞെടുപ്പ് പോരാട്ടം ഡിഎംകെയും ടി വികെയും തമ്മിൽ: വിജയ്

Nov 5, 2025 05:22 PM

കരൂർ ദുരന്തത്തിന് കാരണം സ്റ്റാലിനും ഡിഎംകെയും, 2026 തിരഞ്ഞെടുപ്പ് പോരാട്ടം ഡിഎംകെയും ടി വികെയും തമ്മിൽ: വിജയ്

കരൂർ ദുരന്തത്തിന് കാരണം സ്റ്റാലിനും ഡിഎംകെയും, 2026 തിരഞ്ഞെടുപ്പ് പോരാട്ടം ഡിഎംകെയും ടി വികെയും തമ്മിൽ:...

Read More >>
വേടന് പോലും അവാർഡ് നൽകി, മന്ത്രിയുടെ പ്രതികരണം അപമാനിക്കുന്നതിന് തുല്യം; പാട്ടിലൂടെ പ്രതികരിക്കുമെന്ന് വേടൻ

Nov 5, 2025 04:18 PM

വേടന് പോലും അവാർഡ് നൽകി, മന്ത്രിയുടെ പ്രതികരണം അപമാനിക്കുന്നതിന് തുല്യം; പാട്ടിലൂടെ പ്രതികരിക്കുമെന്ന് വേടൻ

വേടന് പോലും അവാർഡ് നൽകി, മന്ത്രിയുടെ പ്രതികരണം അപമാനിക്കുന്നതിന് തുല്യം; പാട്ടിലൂടെ പ്രതികരിക്കുമെന്ന്...

Read More >>
കോതമംഗലത്ത് ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി

Nov 5, 2025 03:21 PM

കോതമംഗലത്ത് ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി

കോതമംഗലത്ത് ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്കനെ മരിച്ച നിലയില്‍...

Read More >>
പോറ്റി ലക്ഷ്യമിട്ടത് രാജ്യാന്തര വിഗ്രഹക്കടത്ത്?സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി

Nov 5, 2025 03:08 PM

പോറ്റി ലക്ഷ്യമിട്ടത് രാജ്യാന്തര വിഗ്രഹക്കടത്ത്?സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി

പോറ്റി ലക്ഷ്യമിട്ടത് രാജ്യാന്തര വിഗ്രഹക്കടത്ത്?സംശയം പ്രകടിപ്പിച്ച്...

Read More >>
പേരാവൂരിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെച്ചു

Nov 5, 2025 02:29 PM

പേരാവൂരിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെച്ചു

പേരാവൂരിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനം...

Read More >>
കൊല്ലത്ത് ബസുകളുടെ മത്സരയോട്ടത്തിൽ മധ്യവയസ്കന് ദാരുണന്ത്യം

Nov 5, 2025 02:22 PM

കൊല്ലത്ത് ബസുകളുടെ മത്സരയോട്ടത്തിൽ മധ്യവയസ്കന് ദാരുണന്ത്യം

കൊല്ലത്ത് ബസുകളുടെ മത്സരയോട്ടത്തിൽ മധ്യവയസ്കന്...

Read More >>
Top Stories










News Roundup






Entertainment News