തിരുവനന്തപുരം : ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷ്യവെച്ചത് രാജ്യാന്തര വിഗ്രഹക്കടത്ത് എന്ന സംശയം പ്രകടിപ്പിച്ച് കേരള ഹൈക്കോടതി. രാജ്യാന്തര വിഗ്രഹം വിഗ്രഹക്കടത്തുകാരനായ സുഭാഷ് കപൂറിനെന്റെ ഓപ്പറേഷനുകൾക്ക് സമാനംമായ നീക്കം. ശബരിമലയിലെ വിശുദ്ധ വസ്തുക്കളുടെ പകർപ്പ് ഉണ്ടാക്കി അന്തരാഷ്ട്ര മാർക്കറ്റിൽ വിറ്റ് പണം തട്ടിപ്പ് ശ്രമിച്ചതായി സംശയമെന്നും കോടതി വ്യക്തമാക്കി.
ഇതിൽ വിശദമായ അന്വേഷണം വേണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടു. വാതിലിന്റെയും, കട്ടിളപ്പടിയുടെയും, ദ്വാരപാലക ശിൽപത്തിന്റെയും പകർപ്പ് എടുത്ത് നിയമ വിരുദ്ധം.ഉദ്യോഗസ്ഥർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സന്നിധാനത്ത് നൽകിയത് അനിയന്ത്രിതമായ സ്വാതന്ത്ര്യം എന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് ഹൈക്കോടതി അനുമതി നൽകി. ഇതിനായി വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ്ണ സാമ്പിൾ ശേഖരിക്കാം. എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്താൻ എസ്ഐടിക്ക് കോടതി നിർദേശം നൽകി. അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.
ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും പോറ്റിയെ മുൻ നിർത്തി വൻ തട്ടിപ്പ് നടന്നതായി സംശയിക്കുന്നു. ചെന്നൈയിൽ എന്താണ് നടന്നത് എന്ന് കൃത്യമായി അറിയണം. പോറ്റിക്ക് ഉദ്യോഗസ്ഥർ അമിത സ്വാതന്ത്ര്യം നൽകി. പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നും പറഞ്ഞ കോടതി ദേവസം ബോർഡിനെതിരെ ആഞ്ഞടിച്ചു.
ആരെല്ലാം സ്വർണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണം. ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന് പരിശോധിക്കണമെന്നും എസ്ഐടിയോട് ഹൈക്കോടതി പറഞ്ഞു.
Unnikrishnanpotty

















_(30).jpeg)





















