പടിയൂർ: നാലുദിവസം നീണ്ടുനിൽക്കുന്ന ഇരിക്കൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന് പടിയൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ തിരി തെളിഞ്ഞു. മട്ടന്നൂർ എംഎൽഎ കെ.കെ. ശൈലജ കലോത്സവം ഉദ്ഘാടനം ചെയ്തു. കഴിവുകൾ മാറ്റുരക്കാനുള്ള വേദിയായി മാത്രം കലോത്സവത്തെ കാണമെന്ന് എംഎൽഎ പറഞ്ഞു. മറ്റ് പ്രവണതകൾ മേളയെ പിടികൂടാതിരിക്കാനുള്ള ജാഗ്രത എല്ലാവരും പുലർത്തണമെന്നും ശൈലജ പറഞ്ഞു.ചടങ്ങിൽ ഇരിക്കൂർ എംഎൽഎ അഡ്വ. സജീവ് ജോസഫ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം എൻ. പി. ശ്രീധരൻ, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബി. ഷംസുദ്ദീൻ, എഇഒ കെ. വാസന്തി, വിവിധ അധ്യാപക സംഘടന രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. കെ. ഉണ്ണികൃഷ്ണൻ, എ. രാജീവൻ , കെ. രാമചന്ദ്രൻ, പി. ഷിനോജ്, കെ. പി. ബാബു, പി. ദിനേശൻ, കെ. അശോകൻ, കെ. പി .ശിവപ്രസാദ്, എ. അനിൽകുമാർ, ബി. രാധാകൃഷ്ണൻ, കെ. പി. വേണുഗോപാലൻ, വി. വിഷ്ണു, മുഹമ്മദ് ഖലീഫ, എസ്. കെ. രാധാകൃഷ്ണൻ, കെ. പി. ഷറഫുദ്ദീൻ, പി .വി .കൃഷ്ണദാസ് , പ്രോഗ്രാം കമ്മിറ്റി ജന. കൺവീനർ കെ. പ്രേമരാജൻ എന്നിവർ സംസാരിച്ചു.
Iritty







































