കേളകം:ഗ്രാമ പഞ്ചായത്തിൻ്റേയും സംസ്ഥാന സർക്കാരിന്റേയും വികസന നേട്ടങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എൽ ഡി എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നടത്തുന്നവികസന സന്ദേശ ജാഥ തുടങ്ങി.
അടക്കാത്തോട് വെച്ച് സിപിഐ ജില്ലാ കൗൺസിലംഗം ഷിജിത്ത് വായന്നൂനൂർ ഉദ്ഘാടനം ചെയ്തു. എൽ ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ വി.ഡി.ജോർജ് അധ്യക്ഷനായിരുന്നു.സി പി ഐ എം പേരാവൂർ ഏരിയ സെക്രട്ടറിയും ജാഥാ ലീഡറുമായ സി.ടി.അനീഷ്, കെ.സി.ജോർജ് എന്നിവർ പ്രസംഗിച്ചു. ജാഥ വെള്ളിയാഴ്ച രാവിലെ 9.30ന് മഞ്ഞളാം പുറത്തു നിന്നാരംഭിച്ച് വൈകുന്നേരം കേ ളകത്ത് സമാപിക്കും.
Kelakam







































