മീനങ്ങാടി: ലൈസൻസില്ലാത്ത തോക്ക് കൈവശം വെച്ച കേസിലെ പ്രതിയായ മരുതംതട്ട് സ്വദേശിയായ ജോയ് എം.ജെ എന്നയാളെ ചെറുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ചെറുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.എൻ സന്തോഷ് കുമാറിന്റെ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ വയനാട് ജില്ലയിലെ മീനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കാക്കവയൽ എന്ന സ്ഥലത്തെ ലോഡ്ജിൽ വെച്ച് കസ്റ്റഡിയിലെടുത്തത്. അനധികൃതമായി തോക്ക് കൈവശം വെച്ചതിനും ചാരായം വാറ്റിയതിനും പ്രതിക്കെതിരെ ചെറുപുഴ പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.
Man taken into custody.





































