ഇരിട്ടി : ഇരിട്ടി ടൗൺ ബൈപ്പാസ് റോഡ് നഗരസഭാ ചെയർ പേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. മുപ്പത് വർഷത്തെ നിരന്തര പരിശ്രമമാണ് ഫലം കണ്ടത്. ഇരിട്ടി പുതിയ സ്റ്റാന്റിനെയും മേലെ സ്റ്റാന്റിനെയും ബന്ധിപ്പിക്കുന്ന ബൈപാസ് റോഡാണ് യാഥാർഥ്യമായത്. സ്ഥലം- കെട്ടിട ഉടമകളുമായി നിരന്തരം ചർച്ചയിലൂടെ സമവായത്തിൽ എത്തിയതോടെയാണ് തടസ്സങ്ങൾ നീങ്ങിയത്. ഉദ്‌ഘാടന ചടങ്ങിൽ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു .
Iritti bypass road in opened




































