അവയവദാനത്തിന് ഇനി കോവിഡ് ടെസ്റ്റ് നിർബന്ധമല്ല; ശ്വാസകോശം മാറ്റത്തിന് നിർബന്ധം

അവയവദാനത്തിന് ഇനി കോവിഡ് ടെസ്റ്റ് നിർബന്ധമല്ല; ശ്വാസകോശം മാറ്റത്തിന് നിർബന്ധം
Nov 13, 2025 07:25 PM | By sukanya

ന്യൂഡൽഹി : രോഗലക്ഷണമില്ലാത്തവരുടെ അവയവദാനം നടത്തുമ്പോൾ ഇനിമുതൽ കോവിഡ് ടെസ്റ്റ് നിർബന്ധമല്ല. മരിച്ചവരിൽ നിന്നോ മരണാസന്നരിൽ നിന്നോ അവയവം സ്വീകരിക്കുമ്പോഴും നിലവിലുണ്ടായിരുന്ന കോവിഡ് ടെസ്റ്റ് ഇനി നിർബന്ധമാകില്ലെന്ന് നാഷണൽ ഓർഗൻ ആന്റ് ടിഷ്യൂ ട്രാൻസ് പ്ലാന്റ് ഓർഗനൈസേഷൻ വ്യക്തമാക്കി. 

ശ്വാസകോശം മാറ്റിവെക്കുമ്പോൾ കോവിഡ് പരിശോധന നിർബന്ധംതന്നെയാണ്. നൽകുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും ശ്വാസകോശത്തി​ന്റെ കാര്യത്തിൽ ആർ.ടി-പി.സി.ആർ ടെസ്റ്റ് നിർബന്ധമായും എടുത്തിരിക്കണം. ഇതു സംബന്ധിച്ച് ഓർഗനൈസേഷൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നോട്ടീസയച്ചു.

ഏതെങ്കിലും രോഗലക്ഷണമുള്ളവരിൽ നിന്ന് അവയവം സ്വീകരിക്കുമ്പോൾ കോവിഡ് ടെസ്റ്റ് നടത്തണോ വേണ്ടയോ എന്നത് അതത് ​ഡോക്ടർമാരുടെ വിവേചനാധികാരത്തിന് വിട്ടിരിക്കുകയാണ്. എന്നാൽ മറ്റ് കോവിഡുമായി ബന്ധപ്പെട്ട മുൻകരുതലുകളെല്ലാം ആരോഗ്യമന്ത്രാലയത്തി​ന്റെ നിലവിലുള്ള ഗൈഡ് ലൈൻ അനുസരിച്ചുതന്നെ നടത്താവുന്നതാണ്. നേരത്തെ ദാതാവോ സ്വീകർത്താവോ കോവിഡ് ലക്ഷണം കാണിച്ചുകഴിഞ്ഞാൽ ഏത് ഘട്ടത്തിലായാലും അവയവദാനം പുർണമായും നിർത്തിവെക്കുമായിരുന്നു. എന്നാൽ ഇത് ഉന്നത സമിതി പഠനവിധേയമാക്കിയശേഷം പരിഷ്‍കരിക്കുന്നതായിരിക്കും.

Covid test no longer mandatory for organ donation; mandatory for lung transplant

Next TV

Related Stories
ഗതാഗത നിയന്ത്രണം

Feb 18, 2026 05:44 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
മണിയാണി - ചേന്തോട് റോഡ്അഡ്വ: സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു

Feb 18, 2026 05:41 AM

മണിയാണി - ചേന്തോട് റോഡ്അഡ്വ: സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു

മണിയാണി - ചേന്തോട് റോഡ്അഡ്വ: സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം...

Read More >>
മണിയാണി - പുലി മുണ്ട റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു

Feb 18, 2026 05:38 AM

മണിയാണി - പുലി മുണ്ട റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു

മണിയാണി - പുലി മുണ്ട റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം...

Read More >>
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന്‌ റമദാൻ ഒന്ന്

Feb 18, 2026 05:33 AM

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന്‌ റമദാൻ ഒന്ന്

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന്‌ റമദാൻ...

Read More >>
മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച

Feb 17, 2026 08:06 PM

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന്‍ ഒന്ന്...

Read More >>
കോഴിക്കോട് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം

Feb 17, 2026 07:14 PM

കോഴിക്കോട് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം

കോഴിക്കോട് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ...

Read More >>
Top Stories