ന്യൂഡൽഹി ∙ ബിഹാറിൽ വിജയം ഉറപ്പിച്ച് എൻഡിഎ. വോട്ടെണ്ണൽ 2 മണിക്കൂറുകൾ പിന്നിടുമ്പോൾ എൻഡിഎ 160 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 60 സീറ്റുകളിൽ മാത്രമായി ഇന്ത്യ സഖ്യവും ചുരുങ്ങുന്നു. പ്രശാന്ത് കിഷോറിന്റെ ജെഎസ്പി 2 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇടതു പാർട്ടികൾ ആറു സ്ഥലത്ത് ലീഡ് ചെയ്യുന്നുണ്ട്. 60 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 7 സീറ്റുകളിൽ മാത്രമാണ് മുന്നേറാൻ കഴിയുന്നത്. രാഘോപുരിൽ തേജസ്വി യാദവ് ലീഡ് ചെയ്യുന്നു. ആർജെഡിയുടെ ശക്തിയിലാണ് ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം. സീറ്റുകളുടെ എണ്ണത്തിൽ ബിജെപിക്ക് തൊട്ടുപിന്നിലാണ് നിതീഷിന്റെ ആർജെഡി. ബിജെപി–69, ആര്‍ജെഡി–59. ഇന്ത്യ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥി മുകേഷ് സാഹ്നിക്കും പാർട്ടിക്കും തിരിച്ചടി നേരിടുകയാണ്. ആദ്യ റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് മഹുവയിൽ മൂന്നാം സ്ഥാനത്തേക്കു പോയി. ഇവിടെ എൽജെപി(ആർവി)യുടെ സഞ്ജയ് കുമാർ സിങ് ലീഡ് ചെയ്യുന്നു. ആർജെഡിയുടെ മുകേഷ് കുമാർ രണ്ടാമതുണ്ട്.
Bihar election result






.jpeg)






.jpeg)
.jpeg)
.jpg)






















