പാലത്തായി പീഡനക്കേസ്: പ്രതി കുറ്റക്കാരൻ, ശിക്ഷാവിധി നാളെ

പാലത്തായി പീഡനക്കേസ്: പ്രതി കുറ്റക്കാരൻ, ശിക്ഷാവിധി നാളെ
Nov 14, 2025 02:54 PM | By Remya Raveendran

തലശ്ശേരി  :  പാലത്തായി പീഡനകേസിൽ പ്രതി കുറ്റക്കാരൻ എന്ന് കണ്ടെത്തി. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. അധ്യാപകനും ബിജെപി നേതാവുമായ കുനിയിൽ പത്മരാജൻ ആണ് കേസിലെ പ്രതി. തലശ്ശേരി പോക്സോ അതിവേഗ കോടതി ജഡ്ജി ജലജാ റാണിയാണ് വിധി പറയുക. ബലാൽസംഘം, പോക്സോ എന്നിവ തെളിഞ്ഞു. ജീവപര്യന്തം ,വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ്. സ്കൂളിലെ ഒമ്പത് വയസ്സുകാരിയായ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് വിധി.

2020 ജനുവരിയിലാണ് ഒമ്പതു വയസുകാരി പീഡനത്തിനിരായായെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. പാനൂർ പൊലീസ് അന്വേഷിച്ച കേസിൽ പ്രതി പത്മരാജൻ അറസ്റ്റിലായി. അന്വേഷണത്തിൽ പരാതിയിൽ പോക്‌സോ നിലനിൽക്കില്ലെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ വിവാദമായി. തുടർന്ന് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഈ സംഘം നടത്തിയ അന്വേഷണത്തിൽ സ്‌കൂൾ ശുചിമുറിയിൽ നിന്ന് ലഭിച്ച രക്തക്കറയാണ് കേസിലെ പ്രധാന തെളിവായി പറയുന്നത്. അഞ്ചുതവണ അന്വേഷണസംഘത്തെ മാറ്റിയ പാലത്തായി കേസിലാണ് നാളെ വിധി വരുന്നത്.

Palathayrapecase

Next TV

Related Stories
കാപ്പാട് സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ ശിശുദിനാഘോഷവും വിജയോത്സവവും സംഘടിപ്പിച്ചു

Nov 14, 2025 04:58 PM

കാപ്പാട് സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ ശിശുദിനാഘോഷവും വിജയോത്സവവും സംഘടിപ്പിച്ചു

കാപ്പാട് സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ ശിശുദിനാഘോഷവും വിജയോത്സവവും...

Read More >>
കണിച്ചാർ ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

Nov 14, 2025 04:21 PM

കണിച്ചാർ ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

കണിച്ചാർ ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ ശിശുദിനാഘോഷം...

Read More >>
അടക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ വിജയോത്സവവും ശിശുദിനാഘോഷവും നടത്തി

Nov 14, 2025 04:06 PM

അടക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ വിജയോത്സവവും ശിശുദിനാഘോഷവും നടത്തി

അടക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ വിജയോത്സവവും ശിശുദിനാഘോഷവും...

Read More >>
പുഷ്പാർച്ചനയും നെഹ്‌റു അനുസ്മരണവും സംഘടിപ്പിച്ചു

Nov 14, 2025 03:27 PM

പുഷ്പാർച്ചനയും നെഹ്‌റു അനുസ്മരണവും സംഘടിപ്പിച്ചു

പുഷ്പാർച്ചനയും നെഹ്‌റു അനുസ്മരണവും...

Read More >>
മണിക്കടവ് സെന്റ് തോമസ് യു പി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

Nov 14, 2025 03:21 PM

മണിക്കടവ് സെന്റ് തോമസ് യു പി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

മണിക്കടവ് സെന്റ് തോമസ് യു പി സ്കൂളിൽ ശിശുദിനാഘോഷം...

Read More >>
സ്വപ്നം പൂവണിഞ്ഞു; എക്കാലത്തേയും വലിയ ലക്ഷ്യം; ബിഹാറിലെ എറ്റവും വലിയ ഒറ്റക്കക്ഷിയായി ബി ജെ പി

Nov 14, 2025 02:35 PM

സ്വപ്നം പൂവണിഞ്ഞു; എക്കാലത്തേയും വലിയ ലക്ഷ്യം; ബിഹാറിലെ എറ്റവും വലിയ ഒറ്റക്കക്ഷിയായി ബി ജെ പി

സ്വപ്നം പൂവണിഞ്ഞു; എക്കാലത്തേയും വലിയ ലക്ഷ്യം; ബിഹാറിലെ എറ്റവും വലിയ ഒറ്റക്കക്ഷിയായി ബി ജെ...

Read More >>
Top Stories

News Roundup

Entertainment News