തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്തു

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്തു
Nov 15, 2025 12:54 PM | By sukanya

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പുതിയ പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്തു. മുൻമന്ത്രി കെ രാജുവും സത്യപ്രതിജ്ഞ ചെയ്ത് ബോര്‍ഡ് അംഗമായി ഇന്ന് ചുമതലയേറ്റു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് വെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. രണ്ട് വർഷത്തേക്കാണ് കെ ജയകുമാറിന്‍റെ കാലാവധി.

ശബരിമല സ്വർണക്കൊളള വിവാദം തുടരുന്നതിനിടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർ‍ഡിന് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കുന്നത്. പ്രസിഡന്‍റായിരുന്ന പി. എസ്. പ്രശാന്തും അംഗം എ.അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. വിവാദങ്ങൾക്കിടെ യാത്രയയപ്പ് സമ്മേളനവും ഒഴിവാക്കി. ചീഫ് സെക്രട്ടറിയായിരുന്ന കെ.ജയകുമാർ വിരമിച്ച ശേഷം അഞ്ച് വർഷം മലയാളം സർവകലാശാല വിസിയായിരുന്നു. നിലവിൽ ഐഎംജി ഡയറക്ടറായി തുടരവെയാണ് പുതിയ പദവി.

K Jayakumar sworn in as Travancore Devaswom Board President

Next TV

Related Stories
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്തു

Nov 15, 2025 02:09 PM

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്തു

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ സത്യപ്രതിജ്ഞ...

Read More >>
വോട്ട് ചോരി ആരോപണം; രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയിൽ രേഖപ്പെടുത്തി

Nov 15, 2025 01:44 PM

വോട്ട് ചോരി ആരോപണം; രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയിൽ രേഖപ്പെടുത്തി

വോട്ട് ചോരി ആരോപണം; രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയിൽ...

Read More >>
ഡൽഹി സ്ഫോടനക്കേസ്; രണ്ട് ഡോക്ടർമാർ കൂടി കസ്റ്റഡിയിൽ

Nov 15, 2025 01:41 PM

ഡൽഹി സ്ഫോടനക്കേസ്; രണ്ട് ഡോക്ടർമാർ കൂടി കസ്റ്റഡിയിൽ

ഡൽഹി സ്ഫോടനക്കേസ്; രണ്ട് ഡോക്ടർമാർ കൂടി...

Read More >>
വയോധികനെ തെരുവുനായ കടിച്ചുകൊന്നു; ആക്രമണം റോഡരികിൽ കിടന്നു ഉറങ്ങുമ്പോൾ

Nov 15, 2025 01:38 PM

വയോധികനെ തെരുവുനായ കടിച്ചുകൊന്നു; ആക്രമണം റോഡരികിൽ കിടന്നു ഉറങ്ങുമ്പോൾ

വയോധികനെ തെരുവുനായ കടിച്ചുകൊന്നു; ആക്രമണം റോഡരികിൽ കിടന്നു...

Read More >>
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സ്

Nov 15, 2025 01:29 PM

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സ്

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ...

Read More >>
വാർഷികാഘോഷവും കുടുംബസംഘമവും

Nov 15, 2025 12:10 PM

വാർഷികാഘോഷവും കുടുംബസംഘമവും

വാർഷികാഘോഷവും...

Read More >>
Top Stories

News Roundup