ബി.എൽ.ഒ യുടെ മരണം SIR നിർത്തി വെക്കണം: എൻജിഒ അസോസിയേഷൻ

ബി.എൽ.ഒ യുടെ മരണം SIR നിർത്തി വെക്കണം: എൻജിഒ അസോസിയേഷൻ
Nov 16, 2025 07:09 PM | By sukanya

കണ്ണൂർ :പയ്യന്നൂർ അസംബ്ലി മണ്ഡലത്തിലെ ബൂത്ത് 18 ലെ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജിന്റെ മരണം കടുത്ത മാനസിക സംഘർഷവും സമ്മർദ്ദവും മൂലം ആണെന്നും ആത്മഹത്യകൾ ആവർത്തിക്കാതിരിക്കാൻ എസ് ഐ ആർ നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്നും ആവശ്യമായ സമയമനുവദിച്ച് മാത്രം പുനരാരംഭിക്കണം എന്നും കേരള എൻജിഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

23 വർഷം മുമ്പ് പ്രസിദ്ധീകരിച്ച വോട്ടർപട്ടിക ശുദ്ധീകരിക്കാൻ കേവലം ഒരു മാസം മാത്രം അനുവദി ച്ചുകൊണ്ട് 24 മണിക്കൂറും ജോലി ചെയ്യിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇത് ജീവനക്കാരിൽ ഉണ്ടാക്കുന്ന മാനസിക സംഘർഷം വളരെ വലുതാണ്.

ചില ഉന്നത ഉദ്യോഗസ്ഥരുടെ നിലപാടുകളും ജീവനക്കാരിൽ അനാവശ്യ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്.

കേരളത്തിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ എസ് ഐ ആർ നടക്കുന്നതിനാൽ ഇരട്ടി ജോലി ചെയ്യേണ്ട അവസ്ഥയിലാണ് ജീവനക്കാർ.

ഇത്തരത്തിൽ ബൂത്ത് ലെവൽ ഓഫീസർമാരെ കൊണ്ട് കടുത്ത ജോലി ചെയ്യുന്നതിനെതിരെ അസോസിയേഷൻ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും നിരവധി നിവേദനങ്ങൾ നൽകിയിരുന്നു .

ഇതെല്ലാം അവഗണിച്ച് ബൂത്ത് ലെവൻ ഓഫീസർമാരെ കൊണ്ട് നിർബന്ധിച്ച് ജോലി ചെയ്യിച്ചതിന്റെ രക്തസാക്ഷിയാണ് അനീഷ് ജോർജ്.

ഇനിയും മരണങ്ങൾ ആവർത്തിക്കാതിരിക്കാൻ എസ് ഐ ആർ നടപടികൾ തൽക്കാലത്തേക്ക് നിർത്തിവെച്ചു തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ആവശ്യമായ സമയം നൽകി പുനരാരംഭിക്കണം എന്ന് എൻജിഒ അസോസിയേഷൻ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

BLO's death should be stopped by SIR: NGO Association

Next TV

Related Stories
അദ്വൈത് ദർശൻ ബി, ട്വിങ്കിൾ റിജു സംസ്ഥാന അണ്ടർ 17 ചാമ്പ്യന്മാർ

Nov 16, 2025 07:05 PM

അദ്വൈത് ദർശൻ ബി, ട്വിങ്കിൾ റിജു സംസ്ഥാന അണ്ടർ 17 ചാമ്പ്യന്മാർ

അദ്വൈത് ദർശൻ ബി, ട്വിങ്കിൾ റിജു സംസ്ഥാന അണ്ടർ 17...

Read More >>
അനീഷ് ജോർജിന്റെ മരണം: സംസ്ഥാന വ്യാപകമായി നാളെ ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും

Nov 16, 2025 06:39 PM

അനീഷ് ജോർജിന്റെ മരണം: സംസ്ഥാന വ്യാപകമായി നാളെ ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും

അനീഷ് ജോർജിന്റെ മരണം: സംസ്ഥാന വ്യാപകമായി നാളെ ബിഎൽഒമാർ ജോലി...

Read More >>
സിപിഐ പേരാവൂർ ബ്ലോക്ക്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Nov 16, 2025 05:33 PM

സിപിഐ പേരാവൂർ ബ്ലോക്ക്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

സിപിഐ പേരാവൂർ ബ്ലോക്ക്‌ സ്ഥാനാർഥികളെ...

Read More >>
തലമുറകളുടെ സംഗമ വേദിയായി കൊച്ചുപറമ്പിൽ കുടുംബ സംഗമം

Nov 16, 2025 05:26 PM

തലമുറകളുടെ സംഗമ വേദിയായി കൊച്ചുപറമ്പിൽ കുടുംബ സംഗമം

തലമുറകളുടെ സംഗമ വേദിയായി കൊച്ചുപറമ്പിൽ കുടുംബ...

Read More >>
എസ്ഐആർൻ്റെ പേരിൽ അമിത സമ്മർദം; കണ്ണൂരിലെ  ബിഎൽഒ യുടെ ആത്മഹത്യയിൽ ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷൻ; രമേശ് ചെന്നിത്തല

Nov 16, 2025 05:06 PM

എസ്ഐആർൻ്റെ പേരിൽ അമിത സമ്മർദം; കണ്ണൂരിലെ ബിഎൽഒ യുടെ ആത്മഹത്യയിൽ ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷൻ; രമേശ് ചെന്നിത്തല

എസ്ഐആർൻ്റെ പേരിൽ അമിത സമ്മർദം; കണ്ണൂരിലെ ബിഎൽഒ യുടെ ആത്മഹത്യയിൽ ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷൻ; രമേശ്...

Read More >>
മഴ മുന്നറിയിപ്പിൽ മാറ്റം; വരുന്നു ഇടിയോട് കൂടിയ അതിശക്ത മഴ; നാളെ 6 ജില്ലകളിൽ യെല്ലോ അലേർട്ട്

Nov 16, 2025 03:27 PM

മഴ മുന്നറിയിപ്പിൽ മാറ്റം; വരുന്നു ഇടിയോട് കൂടിയ അതിശക്ത മഴ; നാളെ 6 ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; വരുന്നു ഇടിയോട് കൂടിയ അതിശക്ത മഴ; നാളെ 6 ജില്ലകളിൽ യെല്ലോ...

Read More >>
Top Stories

News Roundup