കേളകം: ഇരിട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവം, കായികോത്സവം, ശാസ്ത്രോത്സവം എന്നിവയിൽ ഉന്നത വിജയം നേടിയ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളെ സ്കൂളിൽ ആദരിച്ചു. മത്സരിച്ച 30 ഇനങ്ങളിൽ 26 ഇനങ്ങളിലും എ ഗ്രേഡോടെ ഉന്നത വിജയമാണ് കലോത്സവത്തിൽ നേടിയത്. റവന്യൂ ജില്ലാ മത്സരത്തിൽ പങ്കെടുക്കുന്ന ദേശഭക്തിഗാനം ടീമിനെയും ഭരതനാട്യം, കേരളനടനം എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആഗ്നേഷിനെയും ഗസൽ ആലാപനത്തിൽ ഒന്നാം സ്ഥാനം നേടിയ നിയ സൂസനേയും മലയാളം പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എയ്ഞ്ചലിനെയും യോഗത്തിൽ ആദരിച്ചു. സ്കൂൾ മാനേജർ ഫാ. വർഗീസ് കവണാട്ടേൽ വിന്നേഴ്സ് ഡേ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് വിനോദ് തത്തുപാറ, മദർ പിടിഎ പ്രസിഡന്‍റ് ബിനിത രമേശ്, സ്കൂൾ ലീഡർ കെസിയ ജിന്‍റോ, ഹെഡ്മാസ്റ്റർ എം വി മാത്യു, സ്റ്റാഫ് സെക്രട്ടറി സീന ഇ എസ് എന്നിവർ സംസാരിച്ചു. വിജയികളായ മുഴുവൻ കുട്ടികൾക്കും മെഡലും ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
Kelakamstthomasschool





































