മണത്തണ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് സ്ഥാനാർത്ഥികൾക്ക് കെട്ടിവെക്കാനുള്ള പണം നൽകി. കണിച്ചാർ ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്ന മണത്തണ വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് മെമ്പർമാരായ മൂന്നുപേർക്ക് സ്ഥാനാർത്ഥികൾ കെട്ടിവെക്കാനുള്ള നാമനിർദ്ദേശ തുക നൽകി.മണത്തണ യൂണിറ്റിൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡണ്ട് സി എം ജോസഫ് തുക കൈമാറി. ജനറൽ സെക്രട്ടറി പ്രവീൺ സ്വാഗതം പറഞ്ഞു. യൂത്ത് വിങ്ങ് പ്രസിഡണ്ട് റിജോ ജോസഫ്, വനിതാ വിങ്ങ് പ്രസിഡണ്ട് ബിന്ദു സോമൻ സ്ഥാനാർത്ഥികൾക്ക് വിജയാശംസകൾ നേർന്നുകൊണ്ട് പ്രസംഗിച്ചു.വിജയിച്ചാൽ പൊതു നന്മയ്ക്കായി സമൂഹനന്മയ്ക്കായി പ്രവർത്തിക്കുമെന്ന് തുക സ്വീകരിച്ചുകൊണ്ട് സ്ഥാനാർത്ഥികൾ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
Keralavyaparivyavasay





































