കണ്ണൂർ: ആലക്കോട് വായാട്ടുപറമ്പിൽ കൊപ്ര ഫാക്‌ടറിയിൽ വൻ തീപിടിത്തം. സെൻ്റ് ജോസഫ് പള്ളിക്ക് സമീപത്തെ ഗ്രാമിക കോക്കനട്ട് ഓയിൽ ഫാക്‌ടറിയിലാണ് തീപിടിത്തം ഉണ്ടായത്. രണ്ടു ലോഡ് കൊപ്രയും ആയിരം ലീറ്റർ വെളിച്ചെണ്ണയും മെഷീനറിയും കത്തിനശിച്ചു. കെട്ടിടത്തിനും കേടുപാട് സംഭവിച്ചു. വയറിങ്ങും കത്തി നശിച്ചു. ഷോട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.കൊപ്ര കത്തുന്ന മണം അനുഭവപ്പെട്ട ഉടമ പുളിക്കൻ ബേബി വന്നു നോക്കിയപ്പോഴാണ് തീ കത്തുന്നത് കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ഒന്നേകാൽ കോടി രൂപയുടെ നഷ്‌ടമുണ്ടായതായി ബേബി അറിയിച്ചു.
Kannurcoconutoilfactory




































