കണ്ണൂർ : വനംവകുപ്പുമായി കൂടിച്ചേർന്ന്പ്ര വർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജനങ്ങൾക്ക് സേവനങ്ങൾ പെട്ടെന്ന് ലഭ്യമാക്കുന്നതിനുമായി കണ്ണൂർ ജില്ലയിലെ 14 പഞ്ചായത്തുകളിൽ വനംവകുപ്പ് ലൈസൻ ഓഫീസർമാരെ നിയമിച്ചു.
മനുഷ്യ-വന്യമൃഗ സംഘർഷം കൂടുതൽ ഉള്ള പഞ്ചായത്തുകളിലാണ് ബീറ്റ്/ സെക്ഷൻ ഫോറെസ്റ് ഓഫീസർമാരെ ലൈസൻ ഓഫീസര്മാരായി നിയമിച്ചത്. 14 പഞ്ചായത്തുകളിലാണ് അതാത് സെക്ഷനുകളിലെ ഓരോ ഉദ്യോഗസ്ഥർക്ക് ലൈസൻ ചുമതല നൽകിയിട്ടുള്ളത്.
പഞ്ചായത്തുകളിൽ വനംവകുപ്പുമായി ബന്ധപെട്ടു ഉണ്ടാകുന്ന പരാതികൾ, സംശയങ്ങൾ എന്നിവയിൽ ബന്ധപ്പെട്ട വനംവകുപ്പ് ഓഫീസുകൾ ഉദ്യോഗസ്ഥർ എന്നിവരെ വിവരങ്ങൾ അറിയിക്കുകയും തുടർനടപടികൾ ഏകോപിപ്പിക്കുകയും ആണ് ഇവരുടെ പ്രധാന ജോലി. വന്യജീവി സംഘർഷ എക്സ്-ഗ്രേഷ്യ തുക ലഭിക്കാൻ അപേക്ഷകൾ നല്കാൻ കർഷകരെ സഹായിക്കുക, ജനജാഗ്രതാസമിതികൾ യഥാ-സമയം ചേരുന്നുണ്ട് എന്ന ഉറപ്പ് വരുത്തുക, അതിലെ തീരുമാനങ്ങൾ നടപ്പിലാക്കാൻ ഇടപെടൽ നടത്തുക, വന്യജീവികളുടെ പ്രവേശനം തടയാൻ നിർമിച്ച സൗരോർജ-തൂക്കുവേലികൾ പരിപാലിക്കാൻ ചുമതയുള്ളവരെ വിവരം അറിയിക്കുക എന്നിവയും ലൈസൻ ഓഫീസർമാരുടെ ചുമതലയാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളിൽ സംസ്ഥാന സവിശേഷ ദുരന്തമായ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ പദ്ധതികൾ ഉൾപ്പെടുത്താനും ലൈസൻ ഓഫീസർമാർ ശ്രമിക്കും. വകുപ്പ് ടി വിഷയത്തിൽ നടപ്പിലാക്കുന്ന മിഷനുകൾ ബദ്ധപ്പെട്ട പഞ്ചായത്തുകളിൽ നടക്കുന്നെണ്ടെന്നും ഇവർ ഉറപ്പ് വരുത്തും. സംസ്ഥാന സവിശേഷ ദുരന്തമായ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ മറ്റു വകുപ്പുകളുടെ ചുമതലകൾ ഏകോപിപ്പിക്കുന്നതിനും ഇവർ ഇടപെടും.
ലൈസൻ ഓഫീസറായി നിയമിച്ചവർക്ക് കണ്ണവം ഫോറസ്റ് ഡോർമിറ്ററിയിൽ വച്ച് ശനിയാഴ്ച (14-02-2026) വിവിധ വിഷയങ്ങളെ കുറിച്ചുള്ള പരിശീലനവും നൽകിയിരുന്നു.
Kannur



.jpeg)



.jpeg)

.jpeg)
.jpeg)


.jpeg)
.jpeg)
.jpeg)






















