തദ്ദേശ തിരഞ്ഞെടുപ്പ്: ശബ്ദ നിയന്ത്രണം പാലിക്കണം

തദ്ദേശ തിരഞ്ഞെടുപ്പ്: ശബ്ദ നിയന്ത്രണം പാലിക്കണം
Dec 6, 2025 11:20 AM | By sukanya

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യപ്രചാരണങ്ങളില്‍ ശബ്ദ നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍ദ്ദേശിച്ചു. പ്രചാരണ വാഹനങ്ങളില്‍ അനുവദനീയമായ ശബ്ദത്തിനു മുകളിലുള്ള മൈക്ക് അനൗണ്‍സ്മെന്റുകള്‍, ലൗഡ് സ്പീക്കറിലൂടെയുള്ള പ്രചാരണ ഗാനങ്ങള്‍ എന്നിവ കേള്‍പ്പിക്കുന്നത് മാതൃകാ പെരുമാറ്റചട്ടത്തിന്റെയും ശബ്ദമലിനീകരണ നിയന്ത്രണ നിയമങ്ങളുടെയും ലംഘനമാണ്. പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയില്‍ ലൗഡ്സ്പീക്കര്‍ ഉപയോഗിക്കാന്‍ പാടില്ല. അനുവദനീയമായ സമയപരിധിക്ക് മുന്‍പോ ശേഷമോ ഉള്ള അനൗണ്‍സ്മെന്റുകള്‍ എന്നിവയും വിലക്കിയിട്ടുണ്ട്.

ആശുപത്രി, വിദ്യാലയ പരിസരങ്ങള്‍ ഉള്‍പ്പടെ നിശബ്ദ സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളില്‍ ശബ്ദപ്രചാരണം പൂര്‍ണമായും ഒഴിവാക്കണം.

പടക്കം, വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കുവാന്‍ പാടുള്ളൂ. സ്ഥാനാര്‍ഥികളെ സ്വീകരിക്കുമ്പോള്‍ ഉള്‍പ്പടെ പൊതുസ്ഥലങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ മജിസ്ട്രേറ്റില്‍ നിന്ന് ലൈസന്‍സ് ആവശ്യമാണ്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ശബ്ദമലിനീകരണം, പരിസരമലിനീകരണം എന്നിവയുടെ നിരീക്ഷണം ഊര്‍ജ്ജിതമാക്കാനും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി.

Election

Next TV

Related Stories
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.

Dec 6, 2025 12:16 PM

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍...

Read More >>
അതിവേ​ഗ നീക്കവുമായി രാഹുൽ; രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യഹർജി നൽകി

Dec 6, 2025 11:51 AM

അതിവേ​ഗ നീക്കവുമായി രാഹുൽ; രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യഹർജി നൽകി

അതിവേ​ഗ നീക്കവുമായി രാഹുൽ; രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യഹർജി...

Read More >>
കണ്ണൂരിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ചപറശിനിക്കടവ് സ്വദേശി അറസ്റ്റിൽ

Dec 6, 2025 11:40 AM

കണ്ണൂരിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ചപറശിനിക്കടവ് സ്വദേശി അറസ്റ്റിൽ

കണ്ണൂരിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ചപറശിനിക്കടവ് സ്വദേശി...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്: പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം

Dec 6, 2025 11:12 AM

തദ്ദേശ തിരഞ്ഞെടുപ്പ്: പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം

തദ്ദേശ തിരഞ്ഞെടുപ്പ്: പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും...

Read More >>
രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Dec 6, 2025 10:59 AM

രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് തടഞ്ഞ്...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾക്ക് അവധി പ്രഖ്യാപിച്ചു

Dec 6, 2025 10:46 AM

തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾക്ക് അവധി പ്രഖ്യാപിച്ചു

തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾക്ക് അവധി...

Read More >>
Top Stories










News Roundup