മന്ത്രിക്ക് പോയിട്ട് തിരക്കുണ്ട്; ഔദ്യോഗിക വാഹനം എത്താന്‍ വൈകിയതിനാല്‍ ഓട്ടോറിക്ഷയില്‍ കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി; വിഡിയോ

മന്ത്രിക്ക് പോയിട്ട് തിരക്കുണ്ട്; ഔദ്യോഗിക വാഹനം എത്താന്‍ വൈകിയതിനാല്‍ ഓട്ടോറിക്ഷയില്‍ കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി; വിഡിയോ
Feb 15, 2026 02:26 PM | By Remya Raveendran

തിരുവനന്തപുരം :    ശിവരാത്രി ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഔദ്യോഗിക വാഹനം എത്താത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ മടങ്ങി. ശിവരാത്രി മഹാപരിക്രമയാത്രയ്ക്കിടയിലാണ് സംഭവം. വടക്കുംനാഥ ക്ഷേത്രത്തിന് സമീപമായിരുന്നു വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. യാത്രയില്‍ പങ്കെടുത്ത് വേഗത്തില്‍ മടങ്ങാന്‍ നിന്ന സുരേഷ് ഗോപിയ്ക്കരികിലേക്ക് വിചാരിച്ച സമയത്ത് ഔദ്യോഗിക വാഹനം എത്തിയില്ല. ഉടന്‍ ഓട്ടോസ്റ്റാന്റില്‍ നിന്ന് മന്ത്രി സുരേഷ് ഗോപി തന്നെ ഓട്ടോ കൈകാട്ടി വിളിക്കുകയും അതില്‍ കയറി രാമനിലയത്തിലേക്ക് മടങ്ങുകയുമായിരുന്നു.

മന്ത്രി സുരേഷ് ഗോപി ഓട്ടോയില്‍ കയറിയതിന് പിന്നാലെ ഗണ്‍മാന്‍ വേഗത്തില്‍ ഓട്ടോഡ്രൈവര്‍ക്കൊപ്പം വാഹനത്തിന്റെ മുന്നിലിരുന്നു. മറ്റൊരു ബിജെപി നേതാവും സുരേഷ് ഗോപിയ്‌ക്കൊപ്പം ഓട്ടോയില്‍ കയറി. ഓട്ടോ പുറപ്പെട്ട് ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വാഹനം അവിടെയെത്തി. സംഭവത്തില്‍ എന്തെങ്കിലും വിധത്തിലുള്ള സുരക്ഷാ വീഴ്ചയുണ്ടായോ എന്നതിലൂന്നി ചര്‍ച്ചകളും നടക്കുകയാണ്.

സ്വരാജ് റൗണ്ട് മുതല്‍ രാമനിലയം വരെയാണ് കേന്ദ്രമന്ത്രിയുടെ ഓട്ടോറിക്ഷ സവാരി. ഗണ്‍മാന്‍ ഓട്ടോഡ്രൈവര്‍ക്കൊപ്പം മുന്നില്‍ കയറിയതില്‍ എംവിഡിയുടെ പിഴയ്ക്കുള്‍പ്പെടെ സാധ്യത തെളിയുന്നുണ്ടെന്ന ചര്‍ച്ചകളും സജീവമാണ്.

Sureshgopi

Next TV

Related Stories
എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയില്‍ പി.കെ ശശി പങ്കെടുക്കില്ല; ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടെന്ന് വിശദീകരണം

Feb 15, 2026 03:14 PM

എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയില്‍ പി.കെ ശശി പങ്കെടുക്കില്ല; ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടെന്ന് വിശദീകരണം

എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയില്‍ പി.കെ ശശി പങ്കെടുക്കില്ല; ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടെന്ന്...

Read More >>
സീറ്റ് ചര്‍ച്ചകള്‍ സജീവാമാക്കി കോണ്‍ഗ്രസ്; എറണാകുളത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു

Feb 15, 2026 03:03 PM

സീറ്റ് ചര്‍ച്ചകള്‍ സജീവാമാക്കി കോണ്‍ഗ്രസ്; എറണാകുളത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു

സീറ്റ് ചര്‍ച്ചകള്‍ സജീവാമാക്കി കോണ്‍ഗ്രസ്; എറണാകുളത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം...

Read More >>
‘സുന്നി വിശ്വാസികളില്‍ ഐക്യം അനിവാര്യം’; സുന്നി ഐക്യം സ്വാഗതം ചെയ്ത് എസ്‌വൈഎസ്

Feb 15, 2026 02:58 PM

‘സുന്നി വിശ്വാസികളില്‍ ഐക്യം അനിവാര്യം’; സുന്നി ഐക്യം സ്വാഗതം ചെയ്ത് എസ്‌വൈഎസ്

‘സുന്നി വിശ്വാസികളില്‍ ഐക്യം അനിവാര്യം’; സുന്നി ഐക്യം സ്വാഗതം ചെയ്ത്...

Read More >>
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: വിജിലൻസിന് മൊഴി നൽകി സിനിമാ പ്രവർത്തകർ, നാണയങ്ങളായാണ് സ്വർണം നൽകിയതെന്ന് താരങ്ങൾ

Feb 15, 2026 02:34 PM

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: വിജിലൻസിന് മൊഴി നൽകി സിനിമാ പ്രവർത്തകർ, നാണയങ്ങളായാണ് സ്വർണം നൽകിയതെന്ന് താരങ്ങൾ

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: വിജിലൻസിന് മൊഴി നൽകി സിനിമാ പ്രവർത്തകർ, നാണയങ്ങളായാണ് സ്വർണം നൽകിയതെന്ന്...

Read More >>
ശബരിമല യുവതീ പ്രവേശനം; വജ്രായുധമാക്കി പ്രതിപക്ഷം; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് നേതാക്കള്‍

Feb 15, 2026 02:11 PM

ശബരിമല യുവതീ പ്രവേശനം; വജ്രായുധമാക്കി പ്രതിപക്ഷം; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് നേതാക്കള്‍

ശബരിമല യുവതീ പ്രവേശനം; വജ്രായുധമാക്കി പ്രതിപക്ഷം; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന്...

Read More >>
നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക് എന്ന് സൂചന.

Feb 15, 2026 01:08 PM

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക് എന്ന് സൂചന.

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക് എന്ന് സൂചന....

Read More >>
Top Stories