ഫെബ്രുവരി 17-ന് ആരംഭിക്കുന്ന പരീക്ഷകൾക്ക് മുന്നോടിയായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) സ്‌കൂളുകൾക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പ്രധാന മാർഗനിർദ്ദേശം പ്രസിദ്ധീകരിച്ചു. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾക്ക് മുന്നോടിയായിട്ടാണ് ഇത് പ്രസിദ്ധീകരിച്ചത്. പരീക്ഷാസമയം, സ്കൂളിൽ എത്തിച്ചേരേണ്ട സമയം, ഇതിന് സ്വീകരിക്കേണ്ട നടപടികൾ എന്നിവ സംബന്ധിച്ചാണ് ഇത്.
വിദ്യാർത്ഥികൾ രാവിലെ പത്ത് മണിക്കോ അതിന് മുമ്പോ തന്നെ അവരവരുടെ പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരകാണമെന്നതാണ് പ്രധാന നിർദ്ദേശം. പരീക്ഷ രാവിലെ 10.30ന് ആരംഭിക്കും. പത്ത് മണിവരെ മാത്രമേ വിദ്യാർത്ഥികളെ പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂ.
പ്രധാന ദേശീയ രാജ്യാന്തര ഉച്ചകോടികൾ, ഉന്നതതല യോഗങ്ങൾ, പരീക്ഷാ കാലയളവിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള മറ്റ് പരിപാടികൾ എന്നിവ കണക്കിലെടുത്ത്, ഗതാഗത നിയന്ത്രണങ്ങൾ വിവിധ ഭാഗങ്ങളിൽ തിരക്ക്, വഴിതിരിച്ചുവിടൽ, എന്നിവയ്ക്ക് കാരണമായേക്കാം എന്ന് സിബിഎസ്ഇ പരീക്ഷാ കൺട്രോൾ പ്രസീദ്ധീകരിച്ച അറിയിപ്പിൽ പറയുന്നു.
പ്രാദേശികമായ സ്ഥിതി വിശേഷങ്ങൾ, കാലാവസ്ഥ, ഗതാഗതക്കുരുക്ക്, പരീക്ഷാ കേന്ദ്രത്തിലേക്ക് വീട്ടിൽ നിന്നുള്ള ദൂരം എന്നിവയൊക്കെ കണക്കാക്കി നേരത്തെ യാത്ര ആസൂത്രണം ചെയ്യണമെന്ന് അതിൽ വ്യക്തമാക്കുന്നു.
സിബിഎസ്ഇ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ അനുസരിച്ച്, കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ വിദ്യാർത്ഥികളും നേരത്തെ വീട്ടിൽ നിന്ന് പുറപ്പെടണമെന്ന് അറിയിപ്പിൽ നിർദ്ദേശിക്കുന്നുണ്ട്.
എല്ലാ സ്‌കൂളുകളോടും രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും സഹായിക്കാനും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികൾ അവരവരുടെ പരീക്ഷാ കേന്ദ്രങ്ങൾ മുൻകൂട്ടി സന്ദർശിക്കാനും എല്ലാ പരീക്ഷാ ദിവസങ്ങളിലും കൃത്യസമയത്ത് എത്തിച്ചേരുന്നത് ഉറപ്പാക്കാൻ യാത്ര തയ്യാറെടുപ്പ് ആസൂത്രണം ചെയ്യണമെന്നും പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് പറഞ്ഞു.
ഈ വർഷം ഇന്ത്യയിലുടനീളവും വിദേശത്തുള്ള 26 രാജ്യങ്ങളിലുമായി 46 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതാൻ തയ്യാറെടുക്കുന്നത്.
പരീക്ഷാ പ്രക്രിയ ശക്തിപ്പെടുത്തുന്നതിന്, സിബിഎസ്ഇ മൂന്ന് പ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ട്:
Cbse exam










_(4).jpeg)





.jpeg)




















