കണിച്ചാർ : കാപ്പാട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിൽ റിപ്പബ്ലിക് വികസന- വിജ്ഞാന സദസ്സും സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു.
വിജ്ഞാന വികസനം തുടരട്ടെ....! സോദരത്വം പുലരട്ടെ....! എന്ന വിഷയത്തിൽ നടന്ന റിപ്പബ്ലിക് വികസന വിജ്ഞാന സദസ്സ് ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ കൊട്ടിയൂർ കേളകം നേതൃസമിതി കൺവീനർ
ഒ എം കുര്യാച്ചൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻറ് എൻ ജിൻസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം വി മുരളീധരൻ, എം വി രാജീവൻ, സി ഡി വർഗീസ്, പ്രിൻസ് ജോസ്, ജെ ദേവദാസ് എന്നിവർ സംസാരിച്ചു. സാഹിത്യ ക്വിസ്സിൽ വിജയികളായ കണിച്ചാർ ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിലെ വിദ്യാർത്ഥികളായ ബാലവേദി അംഗങ്ങൾ ശ്രീലക്ഷ്മി വി ആർ, ശ്രീബാല പി എസ്, അവന്തിക വി, നിരഞ്ജൻ എൻ വി, അക്ഷര വി എസ്, റിജിൽ രഞ്ജിത്ത്, ആദിഷാ സതീഷ്, ആവണി എൻ പി എന്നിവരെ അനുമോദിച്ച് സമ്മാന വിതരണം നടത്തി.
Kanichar


_(4).jpeg)





_(4).jpeg)





.jpeg)






















