കോഴിക്കോട്: കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷാഫിയെ കുത്തിപ്പരിക്കേല്പിച്ച പ്രതി പ്രമോദ് ലക്ഷ്യം വെച്ചത് മറ്റു രണ്ടു ഉദ്യോഗസ്ഥരെയെന്ന സംശയത്തിൽ പൊലീസ്. മുമ്പ് മറ്റൊരു കേസിൽ പ്രമോദിനെ അറസ്റ്റ് ചെയ്ത രണ്ടു ഉദ്യോഗസ്ഥർ ഇപ്പോൾ ടൗൺ പൊലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ഈ പൊലീസുകാരെ ലക്ഷ്യം വെച്ചു കത്തി കൈയിൽ കരുതിയിരുന്നതായി ഇയാൾ ചിലരോട് പറഞ്ഞിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണ് പൊലീസ്. കുത്തേറ്റ ഷാഫിയുമായി മുൻ വൈരാഗ്യം ഒന്നുമില്ലെന്നാണ് ഇയാളുടെ മൊഴി. പ്രമോദ് പ്രതിയായ പഴയ കേസുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
ഇന്നലെ വൈകിട്ടാണ് സ്റ്റേഷന് മുന്നിലെ ഹോട്ടലിൽ വെച്ചുണ്ടായ തർക്കത്തിന് പിന്നാലെ പ്രമോദ് എസ് ഐയെ കുത്തിപരിക്കേല്പിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എസ് ഐ ഷാഫിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നു ആശുപത്രി അധികൃതർ അറിയിച്ചു.
Kozhikod


.jpeg)






.jpeg)
























