കേളകം : റോഡ് സുരക്ഷ ബോധവൽക്കരണത്തിന്റെ ഭാഗമായി കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ റോഡ് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ കേളകത്തെ ഓട്ടോ ടാക്സി തൊഴിലാളികൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു. ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി കേളകം എസ് ഐ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ റീന, സ്കൂൾ ഹെഡ്മാസ്റ്റർ,സിസ്റ്റർ അഭിഷിക്ത ,ഉണ്ണികൃഷ്ണൻ എന്നിവർ ഓട്ടോ ടാക്സി തൊഴിലാളികൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു സംസാരിച്ചു.
Firstaidkittdistribution





































