സണ്ണി ജോസഫ് മത്സരിച്ചാല്‍ ആരാകും കെപിസിസി അധ്യക്ഷന്‍? പരിഗണനയില്‍ ഇവര്‍; ഷാഫി പറമ്പിലിനായി ഒരു വിഭാഗം

സണ്ണി ജോസഫ് മത്സരിച്ചാല്‍ ആരാകും കെപിസിസി അധ്യക്ഷന്‍? പരിഗണനയില്‍ ഇവര്‍; ഷാഫി പറമ്പിലിനായി ഒരു വിഭാഗം
Feb 14, 2026 02:47 PM | By Remya Raveendran

തിരുവനന്തപുരം: പേരാവൂര്‍ എംഎല്‍എ കൂടിയായ സണ്ണി ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ കെപിസിസി അധ്യക്ഷ ചുമതല ആര്‍ക്ക് നല്‍കുമെന്നതില്‍ കോണ്‍ഗ്രസില്‍ ആശയകുഴപ്പം. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ താല്‍ക്കാലിക ചുമതല മറ്റൊരു നേതാവിന് നല്‍കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. പ്രവർത്തക സമിതി അംഗവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബെഹ്നാന്‍, എം കെ രാഘവന്‍ എന്നിവരാണ് പരിഗണനയിലുള്ളത്.മുതിര്‍ന്ന നേതാക്കളെ പരിഗണിക്കുകയാണെങ്കില്‍ കെ സി ജോസഫ്, പി ജെ കുര്യന്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. അതിനിടെ ഷാഫി പറമ്പില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ശക്തമായ ക്യാമ്പയിനാണ് നടക്കുന്നത്. ഇതോടെ തീരുമാനമെടുക്കുന്നതില്‍ ഹൈക്കമാന്‍ഡ് ആശയക്കുഴപ്പത്തിലാണ്.കേരളത്തിലെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമാണെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്‍ഡും നേതാക്കളും. ഈ സാഹചര്യത്തില്‍ ഭരണം ലഭിക്കുകയാണെങ്കില്‍ കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല പിന്നീട് സ്ഥിരമായേക്കുമെന്നും സാഹചര്യം പ്രയോജനപ്പെടുത്താമെന്നുമുള്ള കണക്കുകൂട്ടലിലാണ് നേതാക്കള്‍.2011ല്‍ കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല മത്സരിച്ചപ്പോള്‍ താല്‍ക്കാലിക അധ്യക്ഷനായി തലേക്കുന്നില്‍ ബഷീറിനെ നിയമിച്ചിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധ്യക്ഷനായ കെ സുധാകരന്‍ മത്സരിച്ചപ്പോള്‍ എംഎം ഹസ്സനായിരുന്നു അധ്യക്ഷ ചുമതല.

Sannyjoseph

Next TV

Related Stories
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ പരാതി; വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Feb 14, 2026 04:06 PM

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ പരാതി; വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ പരാതി; വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി...

Read More >>
കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ റോഡ് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ  ഓട്ടോ ടാക്സി തൊഴിലാളി കൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു

Feb 14, 2026 03:59 PM

കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ റോഡ് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓട്ടോ ടാക്സി തൊഴിലാളി കൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു

കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ റോഡ് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓട്ടോ ടാക്സി തൊഴിലാളി കൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം...

Read More >>
പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; കള്ളന്‍ കപ്പലില്‍ തന്നെ? പ്രതി ക്യാമ്പില്‍ ഉള്ള ആളെന്ന് സൂചന

Feb 14, 2026 03:36 PM

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; കള്ളന്‍ കപ്പലില്‍ തന്നെ? പ്രതി ക്യാമ്പില്‍ ഉള്ള ആളെന്ന് സൂചന

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; കള്ളന്‍ കപ്പലില്‍ തന്നെ? പ്രതി ക്യാമ്പില്‍ ഉള്ള ആളെന്ന്...

Read More >>
ആഗോള അയ്യപ്പ സംഗമം: നടക്കാത്ത ഭജനയുടെ പേരില്‍ വ്യാജബില്‍; ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ കണക്കിലും അവ്യക്തത; മലക്കംമറിഞ്ഞ് ദേവസ്വംമന്ത്രി

Feb 14, 2026 03:23 PM

ആഗോള അയ്യപ്പ സംഗമം: നടക്കാത്ത ഭജനയുടെ പേരില്‍ വ്യാജബില്‍; ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ കണക്കിലും അവ്യക്തത; മലക്കംമറിഞ്ഞ് ദേവസ്വംമന്ത്രി

ആഗോള അയ്യപ്പ സംഗമം: നടക്കാത്ത ഭജനയുടെ പേരില്‍ വ്യാജബില്‍; ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ കണക്കിലും അവ്യക്തത; മലക്കംമറിഞ്ഞ്...

Read More >>
കണ്ണൂർ ചാലാടിനടുത്ത് ഫിഷ് ഫാമിൽ വളർത്തു മത്സ്യങ്ങൾ മോഷണം പോയി  : പോലീസ് അന്വേഷണം ആരംഭിച്ചു

Feb 14, 2026 02:59 PM

കണ്ണൂർ ചാലാടിനടുത്ത് ഫിഷ് ഫാമിൽ വളർത്തു മത്സ്യങ്ങൾ മോഷണം പോയി : പോലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂർ ചാലാടിനടുത്ത് ഫിഷ് ഫാമിൽ വളർത്തു മത്സ്യങ്ങൾ മോഷണം പോയി : പോലീസ് അന്വേഷണം...

Read More >>
റാപ്പിഡ് റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതി; കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മുഖ്യമന്ത്രി

Feb 14, 2026 02:37 PM

റാപ്പിഡ് റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതി; കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മുഖ്യമന്ത്രി

റാപ്പിഡ് റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതി; കേന്ദ്രസര്‍ക്കാരിന് കത്തയച്ച്...

Read More >>
Top Stories

Entertainment News