കണ്ണൂർ ചാലാടിനടുത്ത് ഫിഷ് ഫാമിൽ വളർത്തു മത്സ്യങ്ങൾ മോഷണം പോയി : പോലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂർ ചാലാടിനടുത്ത് ഫിഷ് ഫാമിൽ വളർത്തു മത്സ്യങ്ങൾ മോഷണം പോയി  : പോലീസ് അന്വേഷണം ആരംഭിച്ചു
Feb 14, 2026 02:59 PM | By Remya Raveendran

കണ്ണൂർ: ചാലാടിനടുത്ത് ഫിഷ് ഫാമിൽ വളർത്തു മത്സ്യങ്ങൾ മോഷ്ടിച്ചു. ചാലാട് പഞ്ഞിക്കയിൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ പി വി മുഹമ്മദ് നിഹാലിന്റെ ഉടമസ്ഥതയിലുള്ള റോയൽ ഫിഷ് ഫാമിലാണ് ഒന്നര ലക്ഷം രൂപയോളം വിലവരുന്ന വളർത്തുമത്സ്യങ്ങളും അക്വേറിയങ്ങളും ഫിൽട്ടറുകളും മത്സ്യതീറ്റയും മോഷണം പോയത്. വെള്ളിയാഴ്ച്ച രാത്രി 11 മണിക്കും ശനിയാഴ്ച്ച പുലർച്ചെ 5 മണിക്കുമിടയിലാണ് സംഭവം. ഉടമയുടെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.വളർത്തു മത്സ്യങ്ങളിൽ ഒരെണ്ണത്തിന് 2000 രൂപയോളം വിലവരുന്ന റെഡ് സ്പോട്ട് സേവറം, കോയികാർപ് ഇനങ്ങളും കളർ വിഡോ, ഫൈറ്റർ ഫിഷ് എന്നീ വളർത്തു മത്സ്യങ്ങളും ഉൾപ്പെടെ മോഷണം പോയി. ഫാമിലുണ്ടായിരുന്ന അക്വേറിയങ്ങളിലും സിമന്റ്, ഫൈബർ ടാങ്കുകളിലായും ഉണ്ടായിരുന്ന മത്സ്യങ്ങളാണ് പാക്കറ്റുകളിലാക്കി കടത്തിയത്. ഒരു പാക്കറ്റിൽ എടുത്തു വെച്ച കളർ വിഡോ മത്സ്യങ്ങൾ ഫാമിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പാക്കറ്റിലുണ്ടായ മത്സ്യക്കുഞ്ഞുങ്ങൾ പൂർണമായും ചത്തനിലയിലായിരുന്നു. സ്ഥാപനത്തിന്റെ പിറകു വശത്തുകൂടിയാണ് മോഷ്ടാക്കൾ എത്തിയതെന്ന് സംശയിക്കുന്നു.ഏകദേശം പത്തു ലക്ഷം രൂപ വിലവരുന്ന മത്സ്യങ്ങൾ ഫാമിൽ വളർത്തിയിരുന്നു. മോഷണവിവരം അറിഞ്ഞ് വാർഡ് കൗൺസിലർ ഉമേഷ് കണിയാങ്കണ്ടി, പള്ളിക്കുന്ന് സോണൽ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി പി ജയമോഹൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

Fishfamchalod

Next TV

Related Stories
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ പരാതി; വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Feb 14, 2026 04:06 PM

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ പരാതി; വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ പരാതി; വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി...

Read More >>
കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ റോഡ് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ  ഓട്ടോ ടാക്സി തൊഴിലാളി കൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു

Feb 14, 2026 03:59 PM

കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ റോഡ് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓട്ടോ ടാക്സി തൊഴിലാളി കൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു

കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ റോഡ് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓട്ടോ ടാക്സി തൊഴിലാളി കൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം...

Read More >>
പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; കള്ളന്‍ കപ്പലില്‍ തന്നെ? പ്രതി ക്യാമ്പില്‍ ഉള്ള ആളെന്ന് സൂചന

Feb 14, 2026 03:36 PM

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; കള്ളന്‍ കപ്പലില്‍ തന്നെ? പ്രതി ക്യാമ്പില്‍ ഉള്ള ആളെന്ന് സൂചന

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; കള്ളന്‍ കപ്പലില്‍ തന്നെ? പ്രതി ക്യാമ്പില്‍ ഉള്ള ആളെന്ന്...

Read More >>
ആഗോള അയ്യപ്പ സംഗമം: നടക്കാത്ത ഭജനയുടെ പേരില്‍ വ്യാജബില്‍; ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ കണക്കിലും അവ്യക്തത; മലക്കംമറിഞ്ഞ് ദേവസ്വംമന്ത്രി

Feb 14, 2026 03:23 PM

ആഗോള അയ്യപ്പ സംഗമം: നടക്കാത്ത ഭജനയുടെ പേരില്‍ വ്യാജബില്‍; ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ കണക്കിലും അവ്യക്തത; മലക്കംമറിഞ്ഞ് ദേവസ്വംമന്ത്രി

ആഗോള അയ്യപ്പ സംഗമം: നടക്കാത്ത ഭജനയുടെ പേരില്‍ വ്യാജബില്‍; ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ കണക്കിലും അവ്യക്തത; മലക്കംമറിഞ്ഞ്...

Read More >>
സണ്ണി ജോസഫ് മത്സരിച്ചാല്‍ ആരാകും കെപിസിസി അധ്യക്ഷന്‍? പരിഗണനയില്‍ ഇവര്‍; ഷാഫി പറമ്പിലിനായി ഒരു വിഭാഗം

Feb 14, 2026 02:47 PM

സണ്ണി ജോസഫ് മത്സരിച്ചാല്‍ ആരാകും കെപിസിസി അധ്യക്ഷന്‍? പരിഗണനയില്‍ ഇവര്‍; ഷാഫി പറമ്പിലിനായി ഒരു വിഭാഗം

സണ്ണി ജോസഫ് മത്സരിച്ചാല്‍ ആരാകും കെപിസിസി അധ്യക്ഷന്‍? പരിഗണനയില്‍ ഇവര്‍; ഷാഫി പറമ്പിലിനായി ഒരു...

Read More >>
റാപ്പിഡ് റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതി; കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മുഖ്യമന്ത്രി

Feb 14, 2026 02:37 PM

റാപ്പിഡ് റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതി; കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മുഖ്യമന്ത്രി

റാപ്പിഡ് റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതി; കേന്ദ്രസര്‍ക്കാരിന് കത്തയച്ച്...

Read More >>
Top Stories

Entertainment News