കുടുംബശ്രീ ജില്ലാ മിഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടിക വർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് 12 നും 25 വയസ്സിനിടയിൽ പ്രായമുള്ള യൂത്ത് ക്ലബ്, ഷീ ക്ലബ്ബ് അംഗങ്ങൾക്ക് ഏക ദിനപരിശീലനവും സ്പോർട്സ് കിറ്റ് വിതരണവും സംഘടിപ്പിച്ചത്. ആറളം ഫാം ബ്ലോക്ക് 7 കമ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പരിപാടി ഏഴാം വാർഡ് മെമ്പർ കെ കെ സബിതയുടെ അധ്യക്ഷതയിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് അഖിൽ .പി .എം ഉദ്ഘാടനം ചെയ്തു കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ മുഖ്യാതിഥിയായി. തുടർന്ന് ഫുട്ബോൾ, വോളിബോൾ കരാട്ടേ പരിശീനങ്ങൾ പൂർത്തീകരിച്ച യൂത്ത് ക്ലബ്ബ്, ഷീ ക്ലബ്ബ് അംഗങ്ങൾക്ക് സ്പോർട്ട്സ് കിറ്റുകൾ വിതരണം ചെയ്തു. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കോച്ച് കെ പ്രമോദൻ പരിശീലനം നയിച്ചു. ആറളം പട്ടികവർഗ്ഗ പ്രത്യേക പദ്ധതി കോ ഓർഡിനേറ്റർ പി സനൂപ് , അസി.കോർഡിനേറ്റർമാരായ പ്രിയ, അക്ഷയ , അനിമേറ്റർ പ്രവീൺ .സി എന്നിവർ സംസാരിച്ചു . വിവിധ ബ്ലോക്കുകളിൽ നിന്നായി 120 ഓളം യുവതി യുവാക്കൾ പേർ പരിപാടിയിൽ പങ്കെടുത്തു
Sixth Schedule Resettlement Area







































