ആലിന്‍റെ കരൾ സ്വീകരിച്ച് ആറ് മാസം പ്രായമായ പെൺകുഞ്ഞ്; മെറ്റബോളിക് ഘടകങ്ങളിൽ പുരോഗതിയെന്ന് ഡോക്ട‍ർമാർ

ആലിന്‍റെ കരൾ സ്വീകരിച്ച് ആറ് മാസം പ്രായമായ പെൺകുഞ്ഞ്; മെറ്റബോളിക് ഘടകങ്ങളിൽ പുരോഗതിയെന്ന് ഡോക്ട‍ർമാർ
Feb 14, 2026 07:25 PM | By sukanya

തിരുവനന്തപുരം:ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന് തിരുവനന്തപുരം കിംസ് ഹെൽത്തിൽ അടിയന്തര കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഒൻപത് മാസം പ്രായമുള്ള മസ്തിഷ്കമരണം സ്ഥിരീകരിച്ച ദാതാവായ ആലിന്‍റെ കരളാണ് മാറ്റിവെച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്നാണ് അവയവം ലഭ്യമായത്.

പ്രൈമറി ബിലിയറി അത്രേസിയ മൂലമുള്ള ഗുരുതര രോഗം കാരണം കുട്ടിയുടെ കരളിന്‍റെ പ്രവർത്തനം തകരാറിൽ ആരുന്നു. മൂന്ന് മാസം പ്രായമുള്ളപ്പോൾ മറ്റൊരു ആശുപത്രിയിൽ കാസായ് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ പിന്നീട് കരൾ പ്രവർത്തനം ക്രമേണ മോശമാകുകയും ജീവൻ രക്ഷിക്കാൻ കരൾ മാറ്റിവെക്കൽ നിർദ്ദേശിക്കപ്പെടുക ആയിരുന്നു.

ഫെബ്രുവരി 13-ന് രാത്രി 10:30-ന് ആരംഭിച്ച ശസ്ത്രക്രിയ ഇന്ന് രാവിലെ 6:00-ന് വിജയകരമായി പൂർത്തിയാക്കി. കുഞ്ഞിന്‍റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. മാറ്റിവെച്ച കരളുമായി ബന്ധപ്പെട്ട മെറ്റബോളിക് ഘടകങ്ങളിൽ പുരോഗതി കാണപ്പെടുന്നുണ്ട്.

ഈ അവയവ ദാനത്തിനു സന്നദ്ധത പ്രകടിപ്പിച്ച ആലിൻ ഷെറിൻ എബ്രഹാമിന്‍റെ കുടുംബത്തിനു നന്ദി രേഖപെടുത്തുന്നതിനോടൊപ്പം ഈ ദൗത്യത്തിൽ മികച്ച പിന്തുണയും ഏകപനവും നൽകിയ കേരള സർക്കാരിനും കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനും, സിവിൽ-പോലീസ് അധികാരികൾക്കും, കൊച്ചി അമൃത ആശുപത്രിക്കും, കിംസ്ഹെൽത്തിലെ ട്രാൻസ്‌പ്ലാന്റ് സംഘത്തിനും, മാധ്യമങ്ങൾക്കും കിംസ്ഹെൽത്ത് നന്ദി അറിയിച്ചു.

സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരൾ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്. ഇതോടെ സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിനും കരൾ സ്വീകരിക്കുന്ന കുഞ്ഞും ചരിത്രത്തിന്‍റെ ഭാഗമായി.

10 മാസമുള്ള ഏക മകളുടെ അവയവങ്ങള്‍ എറണാകുളം അമൃത ആശുപത്രിയിൽ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണുമാണ് ദാനം ചെയ്തത്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ എബ്രഹാം ഇനി 4 പേരിലൂടെയാണ് ജീവിക്കുക.

Thiruvanaththapuram

Next TV

Related Stories
ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ സ്പോർട്സ് കിറ്റ് വിതരണവും ബോധവൽക്കരണവും സംഘടിപ്പിച്ചു

Feb 14, 2026 07:28 PM

ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ സ്പോർട്സ് കിറ്റ് വിതരണവും ബോധവൽക്കരണവും സംഘടിപ്പിച്ചു

ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ സ്പോർട്സ് കിറ്റ് വിതരണവും ബോധവൽക്കരണവും...

Read More >>
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പേരാവൂർ ബ്ലോക്ക് വാർഷിക സമ്മേളനം  നടന്നു

Feb 14, 2026 05:15 PM

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പേരാവൂർ ബ്ലോക്ക് വാർഷിക സമ്മേളനം നടന്നു

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പേരാവൂർ ബ്ലോക്ക് വാർഷിക സമ്മേളനം ...

Read More >>
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ പരാതി; വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Feb 14, 2026 04:06 PM

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ പരാതി; വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ പരാതി; വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി...

Read More >>
കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ റോഡ് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ  ഓട്ടോ ടാക്സി തൊഴിലാളി കൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു

Feb 14, 2026 03:59 PM

കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ റോഡ് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓട്ടോ ടാക്സി തൊഴിലാളി കൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു

കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ റോഡ് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓട്ടോ ടാക്സി തൊഴിലാളി കൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം...

Read More >>
പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; കള്ളന്‍ കപ്പലില്‍ തന്നെ? പ്രതി ക്യാമ്പില്‍ ഉള്ള ആളെന്ന് സൂചന

Feb 14, 2026 03:36 PM

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; കള്ളന്‍ കപ്പലില്‍ തന്നെ? പ്രതി ക്യാമ്പില്‍ ഉള്ള ആളെന്ന് സൂചന

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; കള്ളന്‍ കപ്പലില്‍ തന്നെ? പ്രതി ക്യാമ്പില്‍ ഉള്ള ആളെന്ന്...

Read More >>
ആഗോള അയ്യപ്പ സംഗമം: നടക്കാത്ത ഭജനയുടെ പേരില്‍ വ്യാജബില്‍; ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ കണക്കിലും അവ്യക്തത; മലക്കംമറിഞ്ഞ് ദേവസ്വംമന്ത്രി

Feb 14, 2026 03:23 PM

ആഗോള അയ്യപ്പ സംഗമം: നടക്കാത്ത ഭജനയുടെ പേരില്‍ വ്യാജബില്‍; ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ കണക്കിലും അവ്യക്തത; മലക്കംമറിഞ്ഞ് ദേവസ്വംമന്ത്രി

ആഗോള അയ്യപ്പ സംഗമം: നടക്കാത്ത ഭജനയുടെ പേരില്‍ വ്യാജബില്‍; ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ കണക്കിലും അവ്യക്തത; മലക്കംമറിഞ്ഞ്...

Read More >>
Top Stories

News Roundup

Entertainment News