തമിഴ്നാട്ടിൽ വാഹനാപകടത്തിൽ അയ്യപ്പഭക്തരടക്കം അഞ്ച് പേർ മരിച്ചു

തമിഴ്നാട്ടിൽ വാഹനാപകടത്തിൽ അയ്യപ്പഭക്തരടക്കം അഞ്ച് പേർ മരിച്ചു
Dec 6, 2025 01:26 PM | By sukanya

ചെന്നൈ : തമിഴ്നാട്ടിലെ രാമനാഥപുരത്ത് നടന്ന വാഹനാപകടത്തിൽ അയ്യപ്പഭക്തരടക്കം അഞ്ച് പേർ മരിച്ചു. അയ്യപ്പഭക്തർ സഞ്ചരിച്ച കാറിൽ മറ്റൊരു കാറിടിച്ചാണ് അപകടമുണ്ടായത്. അയ്യപ്പ ഭക്തരും കാറോടിച്ച ഡ്രൈവറുമാണ് മരിച്ചത്. ആന്ധ്രയിൽ നിന്നുള്ളവരാണ് അപകടത്തിൽ മരിച്ചത്.

കീഴക്കര മേഖലയിലാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ഏഴ് പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇവരെ രാമനാഥപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടവിവരം അറിഞ്ഞയുടൻ രക്ഷാപ്രവർത്തനവുമായി തമിഴ്നാട് പൊലീസ് രംഗത്തെത്തി.

സംഭവത്തിൽ പ്രാഥമിക അന്വേഷണം തുടങ്ങിയതായി തമിഴ്നാട് പൊലീസ് അറിയിച്ചു. അമിതവേഗതയാണോ ഡ്രൈവർ ഉറങ്ങിയതാണോ അപകടകാരണമെന്ന് വ്യക്തമല്ല. അപകടത്തിൽ കാറുകളിലൊന്നിന്റെ മുൻവശം പൂർണമായും തകർന്നനിലയിലാണ്. മരിച്ചവരുടെ മൃതദേഹം തിരിച്ചറിയുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

രാമനാഥപുരത്ത് അയ്യപ്പഭക്തർ വഴിയോരത്ത് കാർ നിർത്തി വിശ്രമിക്കുമ്പോൾ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. വിശദമായ അന്വേഷണത്തിൽ മാത്രമേ അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമാകു.

Thamilnadu

Next TV

Related Stories
ദേശീയപാത ഇടിഞ്ഞ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

Dec 6, 2025 02:45 PM

ദേശീയപാത ഇടിഞ്ഞ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

ദേശീയപാത ഇടിഞ്ഞ സംഭവം; അന്വേഷണത്തിന് പ്രത്യേക...

Read More >>
‘രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് സർക്കാരിന് ഏറ്റ തിരിച്ചടി’: കെ സുരേന്ദ്രൻ

Dec 6, 2025 02:33 PM

‘രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് സർക്കാരിന് ഏറ്റ തിരിച്ചടി’: കെ സുരേന്ദ്രൻ

‘രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് സർക്കാരിന് ഏറ്റ തിരിച്ചടി’: കെ...

Read More >>
വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം, വിമാനക്കമ്പനികൾക്ക് നിർദേശം

Dec 6, 2025 02:17 PM

വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം, വിമാനക്കമ്പനികൾക്ക് നിർദേശം

വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം, വിമാനക്കമ്പനികൾക്ക്...

Read More >>
ആറളത്ത് വീട്ടിനുള്ളിൽ നിന്നും  രാജവെമ്പാലയെ പിടികൂടി

Dec 6, 2025 02:05 PM

ആറളത്ത് വീട്ടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി

ആറളത്ത് വീട്ടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി...

Read More >>
‘അയ്യന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഐഎം എന്ത് ന്യായീകരണം നൽകും, തിരഞ്ഞെടുപ്പിൽ ചർച്ചചെയ്യേണ്ടത് ശബരിമല സ്വർണ്ണക്കൊള്ള’; ഷാഫി പറമ്പിൽ

Dec 6, 2025 01:56 PM

‘അയ്യന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഐഎം എന്ത് ന്യായീകരണം നൽകും, തിരഞ്ഞെടുപ്പിൽ ചർച്ചചെയ്യേണ്ടത് ശബരിമല സ്വർണ്ണക്കൊള്ള’; ഷാഫി പറമ്പിൽ

‘അയ്യന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഐഎം എന്ത് ന്യായീകരണം നൽകും, തിരഞ്ഞെടുപ്പിൽ ചർച്ചചെയ്യേണ്ടത് ശബരിമല സ്വർണ്ണക്കൊള്ള’; ഷാഫി...

Read More >>
സ്‌കാം കോളുകള്‍ക്കിടെ ഇനി ബാങ്കിങ് സേവനങ്ങള്‍ നടക്കില്ല ;പുതിയ സുരക്ഷ ഫീച്ചറുമായി ഗൂഗിള്‍

Dec 6, 2025 01:49 PM

സ്‌കാം കോളുകള്‍ക്കിടെ ഇനി ബാങ്കിങ് സേവനങ്ങള്‍ നടക്കില്ല ;പുതിയ സുരക്ഷ ഫീച്ചറുമായി ഗൂഗിള്‍

സ്‌കാം കോളുകള്‍ക്കിടെ ഇനി ബാങ്കിങ് സേവനങ്ങള്‍ നടക്കില്ല ;പുതിയ സുരക്ഷ ഫീച്ചറുമായി...

Read More >>
Top Stories

News Roundup