കണ്ണൂർ : ആറളത്ത് വീണ്ടും രാജവെമ്പാല. ആറളം ഫാം കക്കുവാ പാലത്തിന് സമീപം 11-ാം ബ്ലോക്കിലെ കെ സി കേളപ്പൻ്റെ വീട്ടിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. വിവരം അറിഞ്ഞ് എത്തിയ ഇരിട്ടി സെക്ഷൻ താൽക്കാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട് ,ബിഎഫ്ഒ അമൽ, വാച്ചർ മാരായ ബാബു , അഭിജിത് , മെൽജോ, സജി എന്നിവർ ചേർന്ന് രാജവെമ്പാലയേ പിടികൂടി.ഇതിനെ പിന്നീട് ഉൾവനത്തിൽ തുറന്ന് വിട്ടു.രാത്രിയിൽ ഒരു മണിക്കാണ് സംഭവം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മേഖലയിൽ നിന്ന് പിടി കൂടുന്ന മൂന്നാമത്തെ രാജവെമ്പാലയാണ് ഇത്.
Foundkingcobra















.jpeg)
_(17).jpeg)




















