ശബരിമല സ്വർണക്കൊള്ള: ‘പിന്നിൽ പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന് പറഞ്ഞത് ഒരു വ്യവസായി’; രമേശ് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ള: ‘പിന്നിൽ പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന് പറഞ്ഞത് ഒരു വ്യവസായി’; രമേശ് ചെന്നിത്തല
Dec 7, 2025 03:03 PM | By Remya Raveendran

തിരുവനന്തപുരം :    ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന് തന്നോട് പറഞ്ഞത് ഒരു വ്യവസായിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക അന്വേഷണസംഘം തയ്യാറെങ്കിൽ വ്യവസായിയുടെ വിവരങ്ങൾ കൈമാറും. ഭയം ഉള്ളതുകൊണ്ടാണ് വ്യവസായി നേരിട്ട് വരാത്തത്. അവർ അന്വേഷിക്കട്ടെ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തെ ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് കത്ത് അയച്ചിരുന്നു.

പ്രത്യേകാന്വേഷണ സഘത്തെ നയിക്കുന്ന എഡിജിപി വെങ്കടേഷിനാണ് രമേശ് ചെന്നിത്തല കത്തു നൽകിയത്. പുരാവസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയിൽ കാണാതെ പോയ സ്വർണപ്പാളികളുടെ ഇടപാട് നടന്നത് 500 കോടിക്കെന്ന് അറിവ് കിട്ടിയതായി രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് അയച്ച കത്തിൽ പറയുന്നു. പുരാവസ്തു കടത്തിലെ മുഖ്യസംഘാടകർ ഇപ്പോഴും അന്വേഷണ പരിധിക്കു പുറത്താണ്. അന്വേഷണം അവരിലേക്കും നീളണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്.

ശബരിമല സ്വർണമോഷണം ഒരു സാധാരണ മോഷണമല്ല, മറിച്ച് അന്താരാഷ്ട്ര മാനങ്ങളുള്ള ഒന്നാണ്. ഇപ്പോൾ അറസ്റ്റിലായിരിക്കുന്നവർ ഈ കേസിലെ സഹ പ്രതികൾ മാത്രമാണ്. ഇതിന്റെ മുഖ്യസംഘാടകർ ഇപ്പോഴും അന്വേഷണത്തിന്റെ പരിധിയിൽ ആയിട്ടില്ലെന്ന് കത്തിൽ പറയുന്നു.

Sabarimalagoldcase

Next TV

Related Stories
യു.ഡി.എഫ് കേളകം പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി നടത്തി

Dec 7, 2025 05:32 PM

യു.ഡി.എഫ് കേളകം പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി നടത്തി

യു.ഡി.എഫ് കേളകം പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി...

Read More >>
‘വിളിക്കാത്ത സ്ഥലത്ത് പോകാന്‍ പാടില്ല’; കടക്ക് പുറത്ത് പ്രയോഗത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം

Dec 7, 2025 04:19 PM

‘വിളിക്കാത്ത സ്ഥലത്ത് പോകാന്‍ പാടില്ല’; കടക്ക് പുറത്ത് പ്രയോഗത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം

‘വിളിക്കാത്ത സ്ഥലത്ത് പോകാന്‍ പാടില്ല’; കടക്ക് പുറത്ത് പ്രയോഗത്തില്‍ മുഖ്യമന്ത്രിയുടെ...

Read More >>
പേരാവൂരിൽ സമഗ്രവികസനം നടപ്പിലാക്കും ;യുഡിഎഫ് പ്രകടന പത്രിക

Dec 7, 2025 03:11 PM

പേരാവൂരിൽ സമഗ്രവികസനം നടപ്പിലാക്കും ;യുഡിഎഫ് പ്രകടന പത്രിക

പേരാവൂരിൽ സമഗ്രവികസനം നടപ്പിലാക്കും ;യുഡിഎഫ് പ്രകടന...

Read More >>
ഗോവ തീപിടുത്തം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

Dec 7, 2025 02:50 PM

ഗോവ തീപിടുത്തം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഗോവ തീപിടുത്തം; അനുശോചനം രേഖപ്പെടുത്തി...

Read More >>
കണ്ണൂരിൽ ഓട്ടോയിൽ കുഴഞ്ഞുവീണ് യാത്രക്കാരൻ മരിച്ചു

Dec 7, 2025 02:39 PM

കണ്ണൂരിൽ ഓട്ടോയിൽ കുഴഞ്ഞുവീണ് യാത്രക്കാരൻ മരിച്ചു

കണ്ണൂരിൽ ഓട്ടോയിൽ കുഴഞ്ഞുവീണ് യാത്രക്കാരൻ...

Read More >>
പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ പരിശീലനം ഒമ്പതിന്

Dec 7, 2025 02:32 PM

പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ പരിശീലനം ഒമ്പതിന്

പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ പരിശീലനം...

Read More >>
Top Stories